1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം മൂന്നാമതും തകർന്നു; ബിഹാറിൽ നാലാഴ്ചക്കിടെ തകർന്നത് 15 പാലങ്ങൾ

ബീഹാറിലെ ഗംഗാ നദിക്ക് കുറുകെയുള്ള അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിന്റെ ഒരു ഭാഗം വീണ്ടും തകർന്നു. മൂന്നാം തവണയാണ് ഇതേ പാലം തകരുന്നത്. പതിനൊന്ന് വർഷമായി നിർമ്മാണത്തിലിരിക്കുന്ന പാലമാണ് തകർന്നത്.

Portion Of Under-Construction Aguwani-Sultanganj Bridge Collapses In Bihar

പട്ന: ബീഹാറിലെ ഗംഗാ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. മൂന്നാം തവണയാണ് ഇതേ പാലം തകരുന്നത്. 2023 ജൂൺ 5നും 2022 ഏപ്രിൽ ഒമ്പതിനും പാലത്തിന്റെ ഒരുഭാ​ഗം തകർന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് പാലം തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. പതിനൊന്ന് വർഷമായി നിർമിക്കുന്ന പാലമാണ് തകർന്നത്. 1710 കോടി രൂപ ചെലവാക്കിയാണ് പാലം നിർമാണം പുരോ​ഗമിക്കുന്നത്. അതേസമയം, ബിഹാറിൽ നാലാഴ്ചയ്ക്കിടെ 15 പാലങ്ങൾ തകർന്നു.

Read More... ആർജി കർ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തൽ; മുൻ പ്രിന്‍സിപ്പലിനെ സിബിഐ ചോദ്യംചെയ്തു

കഴിഞ്ഞ ദിവസം കനത്ത വെള്ളപ്പൊക്കത്തിൽ അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിലെ പർമൻ നദിയിലെ പാലവും തകർന്നിരുന്നു. സംസ്ഥാനത്ത് ഒന്നിലധികം പാലങ്ങൾ തകർന്ന സംഭവങ്ങളിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു. നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബ്രജേഷ് സിംഗ് ആണ് ഹർജി സമർപ്പിച്ചത്. തുടർന്നായിരുന്നു സുപ്രീം കോടതി ഇടപെടൽ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios