ദേവേന്ദ്ര ഫഡ്നാവിസിനെതിരായ വിവാദ പരാമർശം; മുതിർന്ന മാധ്യമ പ്രവർത്തകൻ കേദൻ തിരോഡ്ക്കറെ അറസ്റ്റ് ചെയ്തു
ഫഡ്നാവിസിന് ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു കേദൻ തിരോഡ്ക്കറുടെ ആരോപണം. കോടതിയിൽ ഹാജരാക്കിയ കേദൻ തിരോഡ്ക്കറെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരായ വിവാദ പരാമർശത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കേദൻ തിരോഡ്ക്കറെ അറസ്റ്റ് ചെയ്തു. ഫഡ്നാവിസിന് ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു കേദൻ തിരോഡ്ക്കറുടെ ആരോപണം. കോടതിയിൽ ഹാജരാക്കിയ കേദൻ തിരോഡ്ക്കറെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സൈബർ പൊലീസാണ് കേദൻ തിരോഡ്ക്കറെ അറസ്റ്റ് ചെയ്തത്. ഉത്തരഖണ്ഡിൽ നിന്നാണ് കേദൻ തിരോഡ്ക്കർ അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് നേരത്തെയുണ്ടായിരുന്ന കേസിൽ കൂടിയാണ് അറസ്റ്റെന്നാണ് പൊലീസ് വിശദമാക്കുന്നത്. തിങ്കളാഴ്ചയാണ് ക്രൈം ഇന്റലിജൻസ് യൂണിറ്റ് പ്രൊഡക്ഷൻ വാറന്റ് പുറത്തിറക്കിയിരുന്നു.
യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നിരന്തര വിമര്‍ശകരായിരുന്നു ന്യൂസ് ക്ലിക്ക് എഡിറ്ററായ പ്രബീര്‍ പുരകായസ്‌തയെ അറസ്റ്റ് ചെയ്തത് നിയമനടപടികൾ പാലിക്കാതെയാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 2023 ഒക്ടോബര്‍ മൂന്നിന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത പ്രബീര്‍ പുരകായസ്‌ത ഇന്നലെ ജയിൽ മോചിതനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം