Malayalam News Live : ദിവ്യക്കെതിരായ സംഘടനാ നടപടി ഇന്ന് ചര്‍ച്ച ചെയ്തേക്കും

malayalam news live updates today November 1

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശ്ശൂരിൽ. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.  പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം. തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കണ്ണൂർ സിപിഎം. ഈ നിലപാട് തിരുത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തന്നെയാകും സെക്രട്ടേറിയറ്റിൽ പ്രധാനമായും വിലയിരുത്തപ്പെടുക. 

6:32 AM IST

ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ചുമതലയേൽക്കും

മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ചുമതലയേൽക്കും. ഉച്ചക്ക് 12മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുക്കുക. സുന്നി നേതാവ് പാണക്കാട് ഉമറലി ശിഹാബ് തങ്ങളായിരുന്നു നേരത്തെ ഈ പള്ളിയുടെ ഖാസി. അദ്ദേഹത്തിൻ്റെ മരണശഷം ദീർഘകാലമായി പള്ളി ഖത്തീബ് യൂസുഫ് ഫൈസിക്കായിരുന്നു ഖാസി ചുമതല. 

6:25 AM IST

സമസ്തയിലെ തർക്കം തെരുവിലേക്ക്

സമസ്തയിലെ തർക്കം തെരുവിലേക്ക്. പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പ്രസ്താവന നടത്തിയ ഉമർ ഫൈസി മുക്കത്തെ പണ്ഡിതസഭയായ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം സമസ്ത നേതാക്കൾ പ്രമേയം പാസാക്കി. എടവണ്ണപ്പാറയിൽ പൊതുസമ്മേളനം വിളിച്ചാണ് പ്രമേയം പാസാക്കിയത്.

6:32 AM IST:

മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ചുമതലയേൽക്കും. ഉച്ചക്ക് 12മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുക്കുക. സുന്നി നേതാവ് പാണക്കാട് ഉമറലി ശിഹാബ് തങ്ങളായിരുന്നു നേരത്തെ ഈ പള്ളിയുടെ ഖാസി. അദ്ദേഹത്തിൻ്റെ മരണശഷം ദീർഘകാലമായി പള്ളി ഖത്തീബ് യൂസുഫ് ഫൈസിക്കായിരുന്നു ഖാസി ചുമതല. 

6:25 AM IST: