'സ്റ്റോക്ക് മാർക്കറ്റ് അഴിമതി ആരോപണം തെറ്റ്'; തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്ന് പീയൂഷ് ഗോയൽ
ഇന്ത്യ ലോകത്തിലെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും ഗോയൽ കൂട്ടിച്ചേർത്തു.
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്റ്റോക്ക് മാർക്കറ്റ് അഴിമതി ആരോപണം തെറ്റെന്ന് ബിജെപി നേതാവ് പീയൂഷ് ഗോയൽ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്നും മാർക്കറ്റിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നത് സ്വാഭാവികമെന്നും പീയൂഷ് ഗോയൽ പ്രതികരിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും ഗോയൽ കൂട്ടിച്ചേർത്തു. മോദി സർക്കാർ മൂന്നാമതും വരുന്നതിൽ രാഹുൽ നിരാശനാണ്. മോദിയും അമിത് ഷായും സർക്കാർ വരും എന്നാണ് പറഞ്ഞത്. അത് സ്വാഭാവികമാണ്. അത് തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും ഗോയൽ വ്യക്തമാക്കി.