Asianet News MalayalamAsianet News Malayalam

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന് അവതരിപ്പിക്കും

ജൂലൈ 22 മുതല്‍ ആഗസ്റ്റ് 12വരെയായിരിക്കും ബജറ്റ് സമ്മേളനം നടക്കുകയെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

Parliament's budget session begins on July 22, and the third Modi government's first budget will be presented on July 23
Author
First Published Jul 6, 2024, 4:11 PM IST | Last Updated Jul 6, 2024, 4:16 PM IST

ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.

ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ ആയിരിക്കും മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.

 

ബജറ്റ് കാത്ത് ഓഹരി വിപണി: ഈ പ്രഖ്യാപനങ്ങള്‍ വന്നാല്‍ സൂചികകള്‍ കുതിക്കും, നിക്ഷേപകർ അറിയേണ്ടത്

യുപിയിൽ സംഭവിച്ചതുപോലെ ഗുജറാത്തിലെ ജനങ്ങളും ബിജെപിക്ക് തിരിച്ചടി നല്‍കും; രാഹുൽ ഗാന്ധി

 

Latest Videos
Follow Us:
Download App:
  • android
  • ios