പഴയ പാമ്പൻ പാലം ഇനി ഓര്‍മ; പുത്തൻ പാമ്പൻ കടല്‍പ്പാലത്തിലൂടെ കുതിച്ചുപാഞ്ഞ് ട്രെയിൻ, അതിവേഗ പരീക്ഷണ ഓട്ടം വിജയം

രാമേശ്വരത്തെ പുതിയ പാമ്പൻ കടൽപ്പാലത്തിലൂടെയുള്ള ട്രെയിനിന്‍റെ അതിവേഗ പരീക്ഷണ ഓട്ടം വിജയം. മണ്ഡപം- പാമ്പൻ റെയില്‍വെ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ ഓടിച്ചത്.

new pamban bridge crs inspection high speed trial successfully completed

ചെന്നൈ: രാമേശ്വരത്തെ പുതിയ പാമ്പൻ കടൽപ്പാലത്തിലൂടെയുള്ള ട്രെയിനിന്‍റെ അതിവേഗ പരീക്ഷണ ഓട്ടം വിജയം. ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എ.എം.ചൌധരിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.  മണ്ഡപം- പാമ്പൻ റെയില്‍വെ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ ഓടിച്ചത്. പഴയ പാമ്പൻ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. പുതിയ പാമ്പൻ പാലം ട്രെയിൻ സര്‍വീസിനായി തുറന്നുകൊടുക്കുന്നതോടെ പഴയ പാലവും ഇനി ഓര്‍മയാകും.

പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുൻപുളള അവസാന നടപടിക്രമമാണ് വിജയകരമായി പൂർത്തിയായത്. സുരക്ഷാ കമ്മീഷണർ  റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം പാലത്തിന്‍റെ ഉദ്ഘാടന തീയതി തീരുമാനിക്കും. കപ്പലുകൾക്ക് കടന്നുപോകാൻ ഒരുഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്ടിംഗ് കടൽപ്പാലമാണ് പാമ്പനിലേത്. റെയിൽവേ എഞ്ചിനീയറിങ്വിഭാഗം 535 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രധാനമന്ത്രി പാലം ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന.

ഇന്ത്യയിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലം; പുതിയ പാമ്പന്‍ പാലത്തിന് മോദി ഇന്ന് തറക്കല്ലിടും

 

Latest Videos
Follow Us:
Download App:
  • android
  • ios