Asianet News MalayalamAsianet News Malayalam

'ചൈനീസ് കൈയ്യേറ്റം മറച്ചുവെച്ച് മോദി ചൈനയെ സഹായിക്കുന്നു, ഇന്ത്യൻ ഭൂമിയിൽ ചൈന ക്യാംപ് നിർമ്മിക്കുന്നു': ഖർഗെ

2002 വരെ ഇന്ത്യയുടെ കൈവശമായിരുന്ന സ്ഥലത്ത് ചൈന ക്യാംപ് നിർമ്മിക്കുന്നുവെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഖർഗെ

mallikarjun kharge says that China Base Near Pangong TSO  Was Under India
Author
First Published Jul 7, 2024, 5:37 PM IST | Last Updated Jul 7, 2024, 5:37 PM IST

ദില്ലി: ചൈനയുടെ കൈയ്യേറ്റം കേന്ദ്ര സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. പാങ്ഗോം തടാക തീരത്ത് ചൈന സൈനിക ക്യാംപ് നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഖർഗെയുടെ വിമർശനം. 2002 വരെ ഇന്ത്യയുടെ കൈവശമായിരുന്ന സ്ഥലത്ത് ചൈന ക്യാംപ് നിർമ്മിക്കുന്നുവെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്ഥലം ആരും കൈയ്യേറിയിട്ടില്ലെന്ന് വാദിക്കുന്ന നരേന്ദ്ര മോദി ചൈനയെ സഹായിക്കുകയാണെന്നും ഖർഗെ കുറ്റപ്പെടുത്തി. ഇരുപത്തിയാറ് പട്രോളിംഗ് പോയിൻറുകൾ ഇന്ത്യ വിട്ടുകളഞ്ഞത് നരേന്ദ്ര മോദിയുടെ വീഴ്ചയാണെന്നും മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു.

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios