ഉത്സവത്തിനിടെ 100 അടി ഉയരമുള്ള കൂറ്റൻ രഥം തകര്‍ന്നുവീണു; പേടിപ്പെടുത്തുന്ന വീഡിയോ
സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വലിയ രീതിയിലാണ് പ്രചരിക്കുന്നത്. അപകടത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി നാലുപാടും ഓടുന്നത് വീഡിയോയില്‍ കാണാം
ബംഗളൂരു; അനേക്കലിൽ ഉത്സവത്തിന് എഴുന്നള്ളിച്ച കൂറ്റൻ രഥം തകർന്നുവീണ് അപകടം. 100 അടിയോളം ഉയരമുള്ള രഥമാണ് ഉത്സവത്തിനിടെ തകർന്നുവീണത്. ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്ന ഉത്സവത്തിന് ഇടയിൽ സംഭവിച്ച അപകടം വലിയ രീതിയിലാണ് പരിഭ്രാന്തി പരത്തിയത്.
സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വലിയ രീതിയിലാണ് പ്രചരിക്കുന്നത്. അപകടത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി നാലുപാടും ഓടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അപകടത്തിൽ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ല.
അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ തട്ടാതെ തൊട്ടടുത്തേക്ക് രഥം തകർന്നുവീണത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. അനേക്കലിലെ ഹുസ്കൂര്‍ മദ്ദൂരമ്മ ക്ഷേത്രോത്സവത്തിന് ഇടയിലാണ് സംഭവം. കാളകളുടെ പുറത്താണ് രഥം കെട്ടി വലിച്ചിരുന്നത്. ഇതാണ് തകര്‍ന്നുതാഴെ വീണത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-