മഴക്കെടുതി രൂക്ഷം; 4 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം, 32 പേർ മരിച്ചതായി റിപ്പോർട്ട്
അതേസമയം, മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മഴയിൽ തകർന്ന റോഡുകൾ നന്നാക്കുന്നതിനായി അമർനാഥ് തീർത്ഥയാത്ര താൽകാലികമായി നിർത്തി വെച്ചിട്ടുണ്ട്.
ദില്ലി: ഉത്തരേന്ത്യയിലെ മഴക്കെടുതിയിൽ നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. രാജസ്ഥാൻ, അസം, മേഘാലയ, ബീഹാർ എന്നീ 4 സംസ്ഥാനങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനിടെ ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ 32 പേർ മരിച്ചതായാണ് കണക്ക്. രാജസ്ഥാനിൽ വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ 22 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. അതേസമയം, മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മഴയിൽ തകർന്ന റോഡുകൾ നന്നാക്കുന്നതിനായി അമർനാഥ് തീർത്ഥയാത്ര താൽകാലികമായി നിർത്തി വെച്ചിട്ടുണ്ട്.
വ്യാപകമഴയിൽ ഹരിയാനയിലെ ചണ്ഡീഗഡിലും ഗുരുഗ്രാമിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ഗുരുഗ്രാമിൽ നിന്നും ദില്ലിയിലേക്കുള്ള പ്രധാന പാതയിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ദില്ലിയിലും കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദില്ലിയിൽ 3 കുട്ടികൾ വെള്ളക്കെട്ടിൽ വീണു മരിച്ചിരുന്നു.
വീണ്ടും തർക്കം; സിപിഎം സ്ഥിരം സമിതി അധ്യക്ഷനെതിരെ അവിശ്വാസത്തിന് ഒരുങ്ങി സിപിഐ
https://www.youtube.com/watch?v=Ko18SgceYX8