പത്താം ക്ലാസ്സിലെ 42 ശതമാനം മാർക്കിൽ നിന്ന് ഐഎഎസ് പദവിയിലേക്ക്; 'വിന്നിം​ഗ് ഫോർമുല'യുമായി അൽഫോൺസ് കണ്ണന്താനം

അസാധാരണ സാഹചര്യങ്ങളിൽ നിന്നും വളർന്ന് അപൂർവ നേട്ടങ്ങൾ കൈവരിച്ചവരുടെ ജീവിത കഥകളാണ് 'ദ വിന്നിം​ഗ് ഫോർമുല'

From 42 percent mark in SSLC to IAS Alphons Kannanthanam new book The Winning Formula contains 52 life stories

ദില്ലി: 52 ജീവിത കഥകളുമായി മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്‍റെ പുതിയ പുസ്തകം പുറത്തിറങ്ങുന്നു. 'ദ വിന്നിം​ഗ് ഫോർമുല'യെന്ന് പേരിട്ട പുസ്തകം വായനക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുമെന്ന് കണ്ണന്താനം പറയുന്നു. നവംബർ 21ന് ദില്ലിയിൽ പുസ്തകം പ്രകാശനം ചെയ്യും.

അസാധാരണ സാഹചര്യങ്ങളിൽ നിന്നും വളർന്ന് അപൂർവ നേട്ടങ്ങൾ കൈവരിച്ചവരുടെ ജീവിത കഥകളാണ് ദ വിന്നിം​ഗ് ഫോർമുല. 52 കൊച്ചു ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. പത്താം ക്ലാസ് പരീക്ഷയിലെ നാൽപ്പത്തിരണ്ട് ശതമാനം മാർക്കിന്റെ വിജയത്തിൽ തുടങ്ങി ഐഎഎസ് പദവിയിലും കേന്ദ്രമന്ത്രി പദവിയിലും വരെയെത്തിയ സ്വന്തം ജീവിതാനുഭവങ്ങളാണ് 13 ലേഖനങ്ങളിലെ വിഷയം. അസാധാരണ നേട്ടത്തിനുടമകളായ മറ്റ് 39 വ്യക്തികളെ കുറിച്ചാണ് ബാക്കി.

പുസ്തകം ഒറ്റയടിക്ക് വായിക്കാൻ പറയുന്നില്ലെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഓരോ ആഴ്ചയിലും ഓരോ അധ്യായം വായിക്കുക. നാല് പേജേ ഉള്ളൂ ഒരു ചാപ്റ്റർ. ഒരു അധ്യായം വായിച്ച് അതേക്കുറിച്ച് ചിന്തിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുക. അങ്ങനെ 52 അധ്യായങ്ങൾ വായിച്ച് ജീവിതത്തിൽ മാറ്റം വരുത്തിയാൽ ലോകം തന്നെ കീഴടക്കാനാകുമെന്ന് അൽഫോൻസ് കണ്ണന്താനം പറയുന്നു. 

ശശി തരൂർ എംപിയും മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫുമാണ് അവതാരിക എഴുതിയത്. അൽഫോൺസ് കണ്ണന്താനത്തിന്‍റെ മൂന്നാമത്തെ പുസ്തകമാണിത്.

'112ൽ വിളിച്ചില്ലായിരുന്നെങ്കിൽ...'; രാത്രി ഓല ബുക്ക് ചെയ്തപ്പോഴുണ്ടായ പേടിപ്പിക്കുന്ന അനുഭവം വിവരിച്ച് യുവതി

Latest Videos
Follow Us:
Download App:
  • android
  • ios