ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്‌പ്രസിൻ്റെ എഞ്ചിൻ കോച്ചുകളിൽ നിന്ന് വേർപെട്ടു; ഒഴിവായത് വൻ അപകടം
അസമിലെ ദിബ്രുഗഡിൽ നിന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലേക്ക് വരികയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് കോച്ചുകളിൽ നിന്ന് വേർപെട്ടത്.
തിരുവാലം: ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്‌പ്രസിൻ്റെ (ട്രെയിൻ നമ്പർ 22504) എഞ്ചിൻ കോച്ചുകളിൽ നിന്ന് വേർപെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ തിരുവാലത്തിന് സമീപമാണ് സംഭവമുണ്ടായത്. ഇതോടെ ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം ദീർഘനേരം സ്തംഭിച്ചു. അസമിലെ ദിബ്രുഗഡിൽ നിന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലേക്ക് വരികയായിരുന്ന ട്രെയിനിലാണ് സംഭവമുണ്ടായത്.
ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്‌പ്രസിൽ ആകെ 22 കോച്ചുകളാണ് ഉണ്ടായിരുന്നത്. പ്രശ്നം പരിഹരിക്കാനായി ട്രെയിനിലെ യാത്രക്കാർ രണ്ട് മണിക്കൂറിലേറെയാണ് കാത്തിരുന്നത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദുരിതത്തിലായ യാത്രക്കാർക്ക് വേണ്ടി റെയിൽവേ ബദൽ സംവിധാനങ്ങൾ തേടിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഇതേ റൂട്ടിലെ മറ്റ് നിരവധി ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.