Asianet News MalayalamAsianet News Malayalam

മഹുവ മൊയിത്രയ്ക്കെതിരെ പൊലീസ് കേസെടുത്തു, നടപടി  രേഖ ശർമ്മക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്ന പരാതിയിൽ  

വനിത കമ്മീഷൻ കഴിഞ്ഞ ദിവസം മഹുവയ്ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു.

delhi police book for mahua moitra on her remark against rekha sharma
Author
First Published Jul 7, 2024, 6:06 PM IST | Last Updated Jul 7, 2024, 6:06 PM IST

ദില്ലി : ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയെ വിമർശിച്ച തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രയ്ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ചതിനാണ് കേസെടുത്തത്.

ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദുരന്തത്തിൽപ്പെട്ട സ്തീകളെ കാണാനെത്തിയ രേഖാ ശർമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന സ്തീകളിലൊരാൾ കുടപിടിച്ച് കൊടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായി അവർ തൻറെ മുതലാളിക്ക് പൈജാമ പിടിച്ചു കൊടുക്കുന്ന തിരക്കിലാണ് എന്ന മഹുവയുടെ  മറുപടിയാണ് നടപടികളിക്ക് എത്തിയത്.

വനിത കമ്മീഷൻ കഴിഞ്ഞ ദിവസം മഹുവയ്ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. വനിതാ കമ്മീഷൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദില്ലി പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പാണ് മഹുവയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ലോക്സഭ സ്പീക്കർക്കും കമ്മീഷൻ ഇത് സംബന്ധിച്ച് കത്ത് നൽകിയിരുന്നു.

'ചൈനീസ് കൈയ്യേറ്റം മറച്ചുവെച്ച് മോദി ചൈനയെ സഹായിക്കുന്നു, ഇന്ത്യൻ ഭൂമിയിൽ ചൈന ക്യാംപ് നിർമ്മിക്കുന്നു': ഖർഗെ

Latest Videos
Follow Us:
Download App:
  • android
  • ios