ബിജെപി നേതാവിന്റെ പരാതി; ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ദില്ലി കോടതിയുടെ സമൻസ്
ജൂലൈ 7ന് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിലാണ് തന്നെ അപമാനിച്ചതെന്ന് പരാതിയിൽ പറയുന്നു.
ദില്ലി: ബിജെപി നേതാവിന്റെ മാനനഷ്ടക്കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ദില്ലി കോടതി സമൻസ് അയച്ചു. ബിജെപി നേതാവ് സുരേഷ് കരംഷി നഖുവയാണു കോടതിയെ ധ്രുവിനെതിരെ കോടതിയെ സമീപിച്ചത്. യൂ ട്യൂബ് വീഡിയോയിൽ തന്നെ അക്രമകാരിയും അധിക്ഷേപം നടത്തുന്നയാളെന്നും ധ്രുവ് റാഠി ചിത്രീകരിച്ചതായി ബിജെുപി നേതാവ് ആരോപിച്ചു. ജൂലൈ 7ന് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിലാണ് തന്നെ അപമാനിച്ചതെന്ന് പരാതിയിൽ പറയുന്നു. യാതൊരു ബോധവുമില്ലാത്തയാളാണെന്ന് നഖുവയെന്നും ധ്രുവ് റാഠി വിഡിയോയിൽ പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. കേസ് ഓഗസ്റ്റ് 6ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
നേരത്തെ, യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്രയിലെ സൈബർ പൊലീസ് കേസെടുത്തിരുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ മകളെ കുറിച്ച് എക്‌സിൽ വ്യാജ സന്ദേശം പോസ്‌റ്റ് ചെയ്‌ത ഒരു പാരഡി അക്കൗണ്ടിനെ കുറിച്ചുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് കേസ്. ലോക്‌സഭാ സ്പീക്കറുടെ മകൾ യുപിഎസ്‍സി പരീക്ഷയിൽ ഹാജരാകാതെ പാസായെന്നാണ് പരാതിക്ക് അടിസ്ഥാനമായ പോസ്റ്റിൽ പറയുന്നതെന്ന് സൈബര്‍ പൊലീസ് വിശദീകരിച്ചു.
Read More... രഹസ്യമായി ഒളിപ്പിച്ചു, പക്ഷേ വീട്ടില്‍ റെയ്ഡ് നടത്തി ഉദ്യോഗസ്ഥർ, പിടികൂടിയത് 2,200 കുപ്പി മദ്യം!
@dhruvrahtee എന്ന അക്കൗണ്ടിലാണ് ഇത് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതൊരു ഫാൻ, പാരഡി അക്കൗണ്ടാണെന്നും @dhruvrathee എന്നയാളുടെ യഥാർത്ഥ അക്കൗണ്ടുമായി അഫിലിയേറ്റ് ചെയ്തിട്ടില്ല. ആൾമാറാട്ടം നടത്തുകയല്ല, ഇത് പാരഡി അക്കൗണ്ട് ആണെന്ന് കൃത്യമായി വിവാദമായ അക്കൗണ്ടിന്‍റെ ബയോയില്‍ പറയുന്നുണ്ടായിരുന്നു.