'ഓഫറുകൾ നൽകി ആളെക്കൂട്ടുകയല്ല വേണ്ടത്'; ഇന്ത്യ സഖ്യത്തെ വിമർശിച്ച് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി
കൂടുതൽ മതേതര കക്ഷികളെ ഒപ്പം ചേർക്കാനായില്ലെന്നും തരിഗാമി വിമർശിച്ചു.
ദില്ലി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സഖ്യസ്ഥാനാർത്ഥിയും സി പി എം നേതാവുമായ മുഹമ്മദ് യൂസഫ് തരിഗാമി. ഓഫറുകൾ നൽകി ആളെകൂട്ടുകയല്ല വേണ്ടതെന്ന് തരിഗാമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതൽ മതേതര കക്ഷികളെ ഒപ്പം ചേർക്കാനായില്ലെന്നും തരിഗാമി വിമർശിച്ചു. പിഡിപിയെ ഒപ്പം ചേർക്കാൻ സാധിച്ചില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ നീക്കം തുടങ്ങിയെങ്കിലും അഭിപ്രായ വ്യത്യാസം മൂലം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ തരിഗാമി തീവ്രവാദത്തിൽ നിന്ന് തെരഞ്ഞെടുപ്പിലെത്തിയ ജമാഅത്തെ ഇസ്ലാമിയെ ജനം തള്ളുമെന്നും പറഞ്ഞു.