രാജ്യത്ത് പ്രതിവാര പൊസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ 70 ദിവസത്തേക്കാൾ 3% ശതമാനം കുറവ്
24 മണിക്കൂറിനിടെ 45,352 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 366 മരണം കൂടി കൊവിഡ് മൂലമുണ്ടായി.
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ ഇന്നലത്തെ അപേക്ഷിച്ച് 3.6 ശതമാനം കുറവ് ഉണ്ടായി. 24 മണിക്കൂറിനിടെ 45,352 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 366 മരണം കൂടി കൊവിഡ് മൂലമുണ്ടായി.
രാജ്യത്ത് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് 2.72% ആണ്. പ്രതിവാര പൊസിറ്റിവിറ്റി നിരക്ക് 2.66 % ആണ്. പ്രതിവാര പൊസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ 70 ദിവസത്തേക്കാൾ 3% ശതമാനം കുറവ് വന്നിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3, 99,778 ആണ്. രാജ്യത്ത് ഇതുവരെ 67,09,59, 968 പേർക്ക് വാക്സീൻ നൽകി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight