കൊറോണ കാലത്തെ വിവാഹം; വധൂവരന്മാരടക്കം എല്ലാവരും എത്തിയത് മാസ്ക് ധരിച്ച്, മാതൃക

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ഉങ്കുട്ടൂർ മണ്ടലിലായിരുന്നു മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന വിവാഹം. 

couple get married in masks in andhra pradesh amid coronavirus

അമരാവതി: കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാജ്യങ്ങളും ആരോ​ഗ്യ പ്രവർത്തകരും. രോ​ഗ വ്യാപനം തടയാൻ ഇന്ത്യയിലും കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കി വരുന്നത്. സർക്കാര്‍ ശ്രമങ്ങൾക്ക് ജനങ്ങള്‍ നൽകുന്ന പിന്തുണ കൊണ്ട് കൂടിയാണ് വൈറസ് വ്യാപനം ഒരു പരിധി വരെ തടയാൻ കഴിയുന്നതും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ഉങ്കുട്ടൂർ മണ്ടലിലായിരുന്നു മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന വിവാഹം. വരനും വധുവും വിവാഹത്തിന് കാർമികത്വം നടത്തിയ പുരോഹിതനും അടക്കമുള്ളവർ മാസ്ക് ധരിച്ചിരുന്നു ചടങ്ങിനെത്തിയത്. ചടങ്ങിനെത്തുന്നവർ മാസ്ക് കരുതണമെന്ന് നേരത്തെ തന്നെ ഇവർ നിർദേശം നൽകിയിരുന്നുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

'ലോകത്തെ പിടിമുറുക്കിയ ഒരു മഹാമാരിയുടെ സമയത്ത്, അതിനെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കണമെന്ന് തോന്നി. ബന്ധുക്കളുമായി ആലോചിച്ചപ്പോൾ അവർക്കും സമ്മതം. അതുകൊണ്ടാണ് വിവാഹം ഈ രീതിയിൽ നടത്തിയത്' എന്നാണ്  നവദമ്പതിമാർ പറയുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Latest Videos
Follow Us:
Download App:
  • android
  • ios