ബദ്‍ഗാമിൽ ഹെലികോപ്റ്റർ തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വീഴ്ച, ഉന്നത ഉദ്യോഗസ്ഥനെ മാറ്റി
കോപ്റ്റർ തകർന്നത് വ്യോമസേനയുടെ വെടിവയ്പ്പിലെന്നാണ് റിപ്പോർട്ട്. പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവയ്പ്പ്. നടപടിക്രമം പാലിക്കാത്തതിനാണ് വ്യോമസേന നടപടിയെടുത്തത് .
ശ്രീനഗര്‍: ശ്രീനഗർ എയർബേസിലെ എയർ ഓഫീസർ കമാൻഡിംഗിനെ മാറ്റി. കശ്മീരിൽ കോപ്റ്റർ തകർന്നുവീണ് 7 പേർ മരിച്ച സംഭവത്തിനെ തുടര്‍ന്നാണ് നടപടി. കോപ്റ്റർ തകർന്നത് വ്യോമസേനയുടെ വെടിവയ്പ്പിലെന്നാണ് റിപ്പോർട്ട്. പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവയ്പ്പ്. നടപടിക്രമം പാലിക്കാത്തതിനാണ് വ്യോമസേന നടപടിയെടുത്തത് . കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികളും തുടങ്ങുമെന്നാണ് വിവരം.
ഫെബ്രുവരി 27 നാണ് എംഐ17 ഹെലികോപ്റ്റര്‍ ശ്രീനഗറിന് സമീപമുള്ള ബദ്ഗാമില്‍ തകര്‍ന്ന് വീണത്. കോപറ്ററിലുണ്ടായിരുന്ന 6 പേരും ഒരു ഗ്രാമവാസിയുമാണ് അപകടത്തില്‍ മരിച്ചത്. നൗഷേര മേഖലയില്‍ പാക് ഫൈറ്റര്‍ ജെറ്റുകളുമായി വായുസേന ഏറ്റുമുട്ടല്‍ നടക്കുന്നതിന് ഇടയിലായിരുന്നു ബദ്ഗാമില്‍ കോപറ്റര്‍ തകര്‍ന്നു വീണത്.
സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വ്യോമസേനയുടെ വീഴ്ച കണ്ടെത്തിയത്. അഭിനന്ദൻ വർധമാന്റെ യുദ്ധ വിമാനം പാകിസ്ഥാനിൽ തകർന്നു വീണ സമയത്തായിരുന്നു ബദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 7 പേര്‍ മരിച്ചത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |