Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിലെ കുൽഗാമിൽ മേഘവിസ്ഫോടനം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടങ്ങി

പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.

cloudburst in Jammu and Kashmir's Kulgam rescue operations on
Author
First Published Aug 15, 2024, 10:01 AM IST | Last Updated Aug 15, 2024, 10:01 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ മേഘവിസ്ഫോടനം. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ കുൽഗാം ജില്ലയിലെ ദംഹൽ ഹൻജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.

മുഖ്താർ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും  കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടങ്ങി. 

ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്ഫോടനം ഉണ്ടായി. റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശ്രീനഗർ - ലേ ദേശീയ പാത ഉൾപ്പെടെ 190 ലധികം റോഡുകൾ അടയ്ക്കേണ്ട സാഹചര്യമുണ്ടായി. പ്രളയത്തിൽ 294 ട്രാൻസ്‌ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നു. 

'അച്ഛനെ വിളിച്ചു, കിട്ടിയില്ല, ഓടിച്ചെന്നപ്പോൾ മണ്ണ് മാത്രം'; ഷിരൂരിൽ അർജുനെപ്പോലെ ജഗന്നാഥനും കാണാമറയത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios