20 കാരന്‍റെ ലാപ്ടോപ്പിൽ 153 ഓളം പോണ്‍ ചിത്രങ്ങൾ; 'ബുള്ളി ബായി' സൂത്രധാരനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

തന്നേക്കാള്‍ പ്രായമായ മുസ്ലിം സ്ത്രീകളോട് അസ്വാഭാവികമായ രീതിയിലുള്ള താല്‍പര്യമാണ് ഈ ഇരുപതുകാരനുള്ളത്. വെര്‍ച്വല്‍ ലോകത്ത് സജീവമായ നീരജിന് കാര്യമായ സുഹൃത് വലയവുമില്ല. അറസ്റ്റിന് പിന്നാലെ നിരവധി തവണയാണ് നീരജ് ആത്മഹത്യാ ഭീഷണി മുഴക്കിയത്

Bulli Bai mastermind Niraj Bishnoi addicted to porn movies have abnormal desires for Muslim women elder to him

ബുള്ളി ബായി ആപ്പിന് (Bulli Bai App) പിന്നിലെ സൂത്രധാരനേക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ദില്ലി പൊലീസ്. ബുള്ളി ബായി ആപ്പ് രൂപീകരിച്ച 20കാരനായ നീരജ് ബിഷ്ണോയി (Niraj Bishnoi) അശ്ലീല സൈറ്റുകളുടെ അടിമയെന്നാണ് (Porn Addict) ദില്ലി പൊലീസിനെ (Delhi Police) ഉദ്ധരിച്ച് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 153ഓളം പോണ്‍ ചിത്രങ്ങളായിരുന്നു ഈ ഇരുപതുകാരന്‍റെ ലാപ്ടോപ്പില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. അശ്ലീല ചിത്രങ്ങളില്‍ നിന്നും ലഹരി കണ്ടെത്തുന്ന രീതിയായിരുന്നു നീരജെന്നാണ് റിപ്പോര്‍ട്ട്. പ്രായമായ മുസ്ലിം സ്ത്രീകളോട് അസ്വാഭാവികമായ രീതിയിലുള്ള താല്‍പര്യം ഈ ഇരുപതുകാരനുണ്ടായിരുന്നുവെന്നും പ്രിന്‍റ് റിപ്പോര്‍ട്ട് വിശദമാക്കുന്നു.

രാജസ്ഥാന്‍ സ്വദേശിയായ നീരജ് ബിഷ്ണോയിയെ അസമിലെ ജോര്‍ഹാട്ടിലെ വീട്ടില്‍ നിന്നുമാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുള്ളി ഡീല്‍സിലും ഈ ഇരുപതുകാരന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായതായിരുന്നു സുള്ളി ഡീല്‍സ്. മുസ്ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധത്തിൽ അവരുടെ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ ലേലം ചെയ്യുന്ന ആവശ്യത്തിലേക്കാണ് ബുള്ളി ബായി ആപ്പില്‍ അപ്ലോഡ് ചെയ്തത്. ദില്ലി പൊലീസ് വിശദമാക്കുന്നത് അനുസരിച്ച് ചെറിയ പ്രായത്തില്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നീരജ് ബിഷ്ണോയി സജീവമായിരുന്നു. പതിനാറ് വയസിലാണ് നീരജ് ബിഷ്ണോയി ആദ്യമായി ഒരു സൈറ്റ് ഹാക്ക് ചെയ്യുന്നത്. തന്‍റെ സഹോദരിക്ക് പ്രവേശനം നിഷേധിച്ച സ്കൂളിനോടുള്ള പ്രതികാരം തീര്‍ക്കാനായി ആയിരുന്നു ഈ ഹാക്കിംഗ്. ഭോപ്പാലിലെ എന്‍ജിനിയറിംഗ് കോളേജിലെ ബിടെക് കംപ്യൂട്ടര്‍ സയന്‍സ്  എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് ഈഇരുപതുകാരന്‍. നിലവില്‍ ദില്ലി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ഈ ഇരുപതുകാരനുള്ളത്. അറസ്റ്റിന് പിന്നാലെ നീരജിനെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

നീരജിന്‍റെ ലാപ്ടോപ്പില്‍ നിന്ന് ബുള്ളി ബായി ആപ്പിന്‍റെ കോഡ് സ്ക്രിപ്റ്റ് കണ്ടെത്തിയെന്നാണ് ദില്ലി പൊലീസ് വിശദമാക്കുന്നത്. വലിയ ഗ്രാഫിക് കാര്‍ഡുകളോട് കൂടിയ ഒരു ഗെയിമിംഗ് മെഷീന് സമാനമാണ് ലാപ്ടോപ്പില്‍ നിന്ന് വീണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ള വിവരങ്ങളെന്നാണ് ദില്ലി പൊലീസ് റിപ്പോര്‍ട്ട്. പോണ്‍ ചിത്രങ്ങള്‍ക്ക് അടിമയാണെന്ന് വിശദമാക്കുന്ന ഇയാള്‍ക്ക് തന്നേക്കാള്‍ പ്രായമുള്ള സ്ത്രീകളോട് വിചിത്രമായ രീതിയിലുള്ള താല്‍പര്യങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് ലാപ്ടോപ്പിലെ ഡാറ്റകള്‍ വിശദമാക്കുന്നത്. ഇതില്‍ വലിയൊരു ഭാഗവും മുസ്ലിം സ്ത്രീകളോടാണെന്നും നീരജിന്‍റെ സെര്‍ച്ചില്‍ നിന്ന് വിശദമാണ്.

വെര്‍ച്വല്‍ ലോകത്ത് സജീവമായ നീരജിന് കാര്യമായ സുഹൃത് വലയവുമില്ല. അറസ്റ്റിന് പിന്നാലെ നിരവധി തവണയാണ് നീരജ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നും ദില്ലി പൊലീസ് വിശദമാക്കുന്നു. ഭക്ഷണം കഴിക്കാന്‍ ഇയാള്‍ വിമുഖത കാണിക്കുന്നതായും പൊലീസ് വിശദമാക്കുന്നു. ആത്മഹത്യ ഭീഷണിയുടെ സാഹചര്യത്തിൽ ഇയാൾക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. താന്‍ ചെയ്തത് ശരിയായ കാര്യം മാത്രമാണെന്നാണ് കുറ്റകൃത്യത്തേക്കുറിച്ച് ഇയാളുടെ പ്രതികരണം. സുള്ളി ഡീൽസ് ആപ്പിന്‍റെ നിർമ്മാതാക്കളെ തനിക്ക് അറിയാമെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് പറയുന്നു. മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത ഉത്തരാഖണ്ഡ് സ്വദേശിനിയുടെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചിരുന്നത് നീരജ് ആണെന്നും ദില്ലി പൊലീസ് പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios