ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരിമ്പുലിയെ കണ്ടെത്തി; 'ബഗീര'യാണോയെന്ന് ട്വിറ്റര്‍
കരിമ്പുലിയുടെ സുരക്ഷിതത്വം കരുതി ഇതിനെ കണ്ടെത്തിയ സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗരിയാബന്ദ് ജില്ലയിലുള്ള ഉഡാന്ദി സീതാനദി ടൈഗര്‍ റിസര്‍വ്വിലും കരിമ്പുലിയെ കണ്ടെത്തിയിരുന്നു.
ബിലാസ്പൂര്‍: ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരിമ്പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഛത്തീസ്ഗഡ് വനംവകുപ്പ്. ബിലാസ്പൂറിലെ അച്ചാനക് മാര്‍ഗ് ടൈഗര്‍ റിസര്‍വ്വിലാണ് അപൂര്‍വ്വമായി കാണുന്ന കരിമ്പുലിയെ കണ്ടത്. ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്രയാണ് കരിമ്പുലിയുടെ ചിത്രം പങ്കുവച്ചത്. കടുവകളുടെ എണ്ണമെടുപ്പിന് വേണ്ടി ക്രമീകരിച്ച ക്യാമറയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്.
കരിമ്പുലിക്ക് നാട്ടുകാര്‍ ബഗീരയെന്നാണ് പേര് നല്‍കിയിരിക്കുന്നത്. കരിമ്പുലിയുടെ സുരക്ഷിതത്വം കരുതി ഇതിനെ കണ്ടെത്തിയ സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗരിയാബന്ദ് ജില്ലയിലുള്ള ഉഡാന്ദി സീതാനദി ടൈഗര്‍ റിസര്‍വ്വിലും കരിമ്പുലിയെ കണ്ടെത്തിയിരുന്നു. കരിമ്പുലിയുടെ ചിത്രത്തിന് നിരവധിപ്പേരാണ് പ്രതികരണവുമായി എത്തിയത്. റുഡ്യാർഡ് കിപ്ലിംഗിന്റെ ദി ജംഗിള്‍ ബുക്കിലെ കഥാപാത്രമായ ബഗീരയാണോ ഇതെന്നാണ് നിരവധിപ്പേര്‍ ചിത്രത്തോട് പ്രതികരിക്കുന്നത്. ഷേര്‍ഖാനെ തേടിയിറങ്ങിയതാണോയെന്നാണ് മറ്റ് ചിലര്‍ ചിത്രത്തോട് പ്രതികരിക്കുന്നത്.