നിലവിളിച്ച് സീറ്റിന് പിന്നിലൊളിച്ച് വിദ്യാർത്ഥികൾ, യുപിയിൽ സ്കൂൾ വാനിന് നേരെ വെടിയുതിർത്ത് അജ്ഞാതർ

ഏതാനും ദിവസം മുൻപ് സ്കൂൾ വാനിൽ സ്കൂട്ടി തട്ടിയതുമായി സംബന്ധിച്ച് ഡ്രൈവർ സ്കൂട്ടിയിലെത്തിയവരുമായി വാക്കേറ്റത്തിലായിരുന്നു

bikers open fire to school van uttar pradesh

അംറോഹ: സ്വകാര്യ സ്കൂൾ ബസിന് നേരെ വെടിയുതിർത്ത് അജ്ഞാതർ. ഉത്തർ പ്രദേശിലെ അംറോഹയിൽ വെള്ളിയാഴ്ചയാണ് സംഭവം. 28 വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ വാനിന് നേരെയാണ് മുംഖം മൂടി ധാരികൾ വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ഗജ്റൌല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എസ് ആർ എസ് ഇന്റർനാഷണൽ സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോയ വാനിന് നേരെ നിരവധി തവണയാണ് അക്രമികൾ വെടിയുതിർത്തത്. സ്കൂൾ വാൻ ഓടിച്ചിരുന്ന ആളെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. സംഭവത്തിൽ സ്കൂൾ കുട്ടികൾ ഭയന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് ഇതിനോടകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെടിവയ്പിന് പിന്നാലെ കുട്ടികൾ സീറ്റുകൾക്ക് പിന്നിലായി വാനിന്റെ തറയിൽ കിടന്നതാണ് അപകടമൊഴുവാക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടികൾ നിലവിളിക്കുന്നതിനിടെ ഡ്രൈവർ വാഹനം വേഗത്തിൽ ഓടിച്ച് പോയതാണ് മറ്റ് രീതിയിലുള്ള അപകടം ഒഴിവാക്കിയത്. 

സ്കൂളിലെത്തിയ ഉടനേ ഡ്രൈവർ വിവരം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായി അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൂന്ന് പേരാണ് മുഖം മറച്ച് സ്കൂൾ വാനിന് നേരെ വെടിയുതിർത്തതെന്നാണ് അംറോഹ പൊലീസ് സൂപ്രണ്ട് പ്രതികരിക്കുന്നത്. ഡ്രൈവറുടെ വിൻഡോയ്ക്ക് സമീപമെത്തിയും അക്രമികൾ വെടിയുതിർത്തിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവയ്പ് നടത്തിയിട്ടുള്ളത്. സ്കൂളിന് പുറത്ത് വച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സ്കൂട്ടി വാനിൽ ഇടിച്ചത് ഡ്രൈവറും സ്കൂട്ടറിലുണ്ടായിരുന്നവരും തമ്മിൽ വാക്കേറ്റത്തിന് കാരണമായിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios