രാജ്യത്തെ ആദ്യത്തെ ആയുഷ് സർവകലാശാല ​ഗൊരഖ്പൂരിൽ പൂർത്തിയാകുന്നു

2021 ഓഗസ്റ്റ് 28-ന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പിപ്രിയിൽ 52 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന ഈ സർവ്വകലാശാലയ്ക്ക് തറക്കല്ലിട്ടത്.

Ayush University to be start in this year

ഗോരഖ്പൂർ: യോഗി സർക്കാരിൻ്റെ നേതൃത്വത്തിൽ 'വിജ്ഞാന നഗരം' ആശയത്തിന്റെ ഭാ​ഗമായി ഗോരഖ്പൂരിൽ രാജ്യത്തെ ആദ്യത്തെ ആയുഷ് സർവകലാശാലയുടെ നിർമ്മാണം പൂർത്തിയായി ഈ വർഷാവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് യുപി സർക്കാർ അറിയിച്ചു.

ഗുരു ഗോരഖ്‌നാഥിൻ്റെ പേരിലുള്ള സർവകലാശാല ആയുഷുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കൽ സംവിധാനങ്ങളും ഒരുക്കുകയും വൈവിധ്യമാർന്ന പരമ്പരാഗത കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്യും. അതോടൊപ്പം ആധുനിക കോഴ്സുകളും ഉൾപ്പെടുത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ മാർഗനിർദേശപ്രകാരം ആയുഷ് വകുപ്പ് ഉദ്യോഗസ്ഥർ സർവകലാശാല നിർമിക്കുന്നത്. 

2021 ഓഗസ്റ്റ് 28-ന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പിപ്രിയിൽ 52 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന സർവകലാശാലക്ക് തറക്കല്ലിട്ടത്. മുഖ്യമന്ത്രി യോഗിയുടെ സ്വപ്ന പദ്ധതികളിലൊന്നാണ് ആയുഷ് സർവകലാശാല. ശിലാസ്ഥാപന ചടങ്ങ് മുതൽ, നിർമ്മാണ പുരോഗതി അവലോകനം ചെയ്യാൻ അദ്ദേഹം നിരവധി തവണ സ്ഥലം സന്ദർശിച്ചിരുന്നു. നിലവിൽ, 2024 നവംബർ 30-നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന നിർമ്മാണത്തിൻ്റെ അവസാന മിനുക്കുപണികൾ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 

നേരത്തെ, ആയുർവേദം, യുനാനി, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ, സിദ്ധ എന്നിവയ്ക്ക് പ്രത്യേക സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 2021-22 അക്കാദമിക് സെഷൻ മുതൽ, സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ആയുഷ് കോളേജുകളും  സർവകലാശാലയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  നിലവിലെ 2024-25 അക്കാദമിക് സെഷനിൽ, 97 ആയുഷ് കോളേജുകൾ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 7,000 വിദ്യാർത്ഥികളാണ് സർവകലാശാലക്ക് കീഴിൽ പഠിക്കുന്നത്.   
 

Latest Videos
Follow Us:
Download App:
  • android
  • ios