റെയിൽ‌വേ ട്രാക്കിൽ രണ്ട് കിലോമീറ്റർ നീളമുള്ള 'അനാക്കോണ്ട'; അമ്പരന്ന് യാത്രക്കാർ- വീഡിയോ വൈറൽ

177 വാ​ഗണുകളോടുകൂടിയ 'അനാക്കോണ്ട' എന്ന് പേരിട്ടിരിക്കുന്ന ചരക്ക് തീവണ്ടിയാണ് ഈസ്റ്റ് കോസ്റ്റ് റെയിൽവെ ഏറ്റവും പുതുതായി സർവ്വീസ് നടത്തുന്നതിനായി പരീക്ഷണ ഓട്ടം നടത്തിയത്. രണ്ട് കിലോമീറ്റർ നീളമുള്ള അനാക്കോണ്ടയുടെ പരീക്ഷണ ഓട്ടം സോഷ്യൽമീഡിയയിൽ വൈറലാകുകയാണിപ്പോൾ. 

Anaconda a long freight train in Odisha video goes viral

ബീജാപൂര്‍: ഒഡീഷയിൽ ആദ്യമായി നീളം കൂടിയ ചരക്ക് തീവണ്ടി പരീക്ഷണ ഓട്ടം നടത്തിയത് ഈ വർഷം മാർച്ചിലായിരുന്നു. ചെലവ് കുറയ്ക്കുന്നതിനും തൊഴിലാളികളുടെ അദ്ധ്വാനം കുറയ്ക്കുന്നതിനും വേണ്ടി ഈസ്റ്റ് കോസ്റ്റ് റെയിൽവെയാണ് നീളം കൂടിയ ചരക്ക് തീവണ്ടിക്ക് രൂപം നൽകിയത്.

147 വാ​ഗണും മൂന്ന് ​ഗാർഡ് വാനും നാല് എഞ്ചിനുകളുമുള്ള ചരക്ക് തീവണ്ടി ​ഗോദ്ബാ​ഗ, ബലാ​ഗീർ റെയിൽവെ സ്റ്റേഷനുകളിൽ സർവീസ് നടത്തുന്നതിനായാണ് പദ്ധതിയിട്ടിരുന്നത്. ആ പരീക്ഷണം വിജയകരമായി പൂർത്തിയായതോടെ മറ്റൊരു ചരക്ക് വണ്ടിക്ക് രൂപം നൽകിയിരിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് റെയിൽവെ.

177 വാ​ഗണുകളോടുകൂടിയ 'അനാക്കോണ്ട' എന്ന് പേരിട്ടിരിക്കുന്ന ചരക്ക് തീവണ്ടിയാണ് ഈസ്റ്റ് കോസ്റ്റ് റെയിൽവെ ഏറ്റവും പുതുതായി സർവീസ് നടത്തുന്നതിനായി പരീക്ഷണ ഓട്ടം നടത്തിയത്. രണ്ട് കിലോമീറ്റർ നീളമുള്ള അനാക്കോണ്ടയുടെ പരീക്ഷണ ഓട്ടം സോഷ്യൽമീഡിയയിൽ വൈറലാകുകയാണിപ്പോൾ.

മൂന്ന് ചരക്ക് തീവണ്ടികൾ ഒരുമിപ്പിച്ചാണ് അനാക്കോണ്ട നിർമ്മിച്ചിരിക്കുന്നത്.തിങ്കളാഴ്ച വൈകുന്നേരം 5.30-ന് ബിലായിൽനിന്നും പുറപ്പെടുന്ന അനാക്കോണ്ട ചരക്ക് തീവണ്ടി അന്ന് രാത്രി 11 മണിക്ക് കോർബയിലെത്തും വിധമാണ് സർവീസ് നടത്തുക. രണ്ട് ലോക്കോപൈലറ്റും ഒമ്പത് ജീവനക്കാരുമുൾപ്പടെ 11 പേരാണ് അനാക്കോണ്ടയിൽ ഉണ്ടാകുക. രാജ്യത്ത് ആദ്യമായാണ് ഇത്രയും നീളം കൂടിയ ട്രെയിൻ സർവീസ് നടത്തുന്നതെന്ന് റായപൂർ റെയിൽവെ ബോർഡ് വ്യക്തമാക്കി. എഞ്ചിനുകൾക്ക് ഒരേ വേ​ഗത്തിൽ‌ സഞ്ചരിക്കാൻ കഴിയുന്ന ടെക്നോളജിയാണ് അനാക്കോണ്ടയിൽ ഉപയോ​ഗിച്ചിരിക്കുന്നത്.  
  

Latest Videos
Follow Us:
Download App:
  • android
  • ios