വിവാദപ്രസംഗം; ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് കൊളീജിയത്തിന് മുന്നിൽ ഹാജരാകും, നടപടിയുണ്ടാകുമെന്ന് സൂചന

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം

Allahabad High Court Judge Shekhar Kumar Yadav to appear before Supreme court Collegium today in controversial speech

ദില്ലി: വിവാദപ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ഇന്ന് സുപ്രീംകോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ വിദ്വേഷപ്രസംഗത്തിൽ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി നൽകിയ റിപ്പോർട്ടും ഈക്കാര്യത്തിൽ നിർണ്ണായകമാണ്. ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. 

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസ്; ഇരുട്ടിൽ തപ്പി പൊലീസ്, ദിവസം പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios