ലോക്സഭയിൽ കോൺഗ്രസിന് മുൻനിരയിൽ ഇനി 4 ഇരിപ്പിടങ്ങൾ; നിർദ്ദേശം സ്പീക്കർ അംഗീകരിച്ചു; പ്രിയങ്ക നാലാം നിരയിൽ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പുറമെ, കൊടിക്കുന്നിൽ സുരേഷ്, കെസി വേണുഗോപാൽ, ഗൗരവ് ഗൊഗോയി എന്നിവർക്കും മുൻ നിരയിൽ സീറ്റു കിട്ടും. പ്രിയങ്ക ഗാന്ധി നാലാം നിരയിലെ സീറ്റാണ് തെരഞ്ഞെടുത്തത്.  

4 Congress MPs get front row seats in Lok Sabha

ദില്ലി : ലോക്സഭയിൽ കോൺഗ്രസിന് നാല് മുൻ നിര ഇരിപ്പിടങ്ങൾ നല്കണമെന്ന നിർദ്ദേശം അംഗീകരിച്ച് ലോക്സഭ സ്പീക്കർ. കോൺഗ്രസിന്റെ അംഗസംഖ്യ 99 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് നാല് ഇരിപ്പിടങ്ങൾ കിട്ടിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പുറമെ, കൊടിക്കുന്നിൽ സുരേഷ്, കെ. സി വേണുഗോപാൽ, ഗൗരവ് ഗൊഗോയി എന്നിവർക്കും മുൻ നിരയിൽ സീറ്റു കിട്ടും. പ്രിയങ്ക ഗാന്ധി നാലാം നിരയിലെ സീറ്റാണ് തെരഞ്ഞെടുത്തത്. 

കോൺഗ്രസ് നിരയിൽ നിന്ന് മാറിയിരിക്കണമെന്ന തൃണമൂൽ കോൺഗ്രസിൻറെ അഭിപ്രായവും സ്പീക്കർ അംഗീകരിച്ചു. കോൺഗ്രസ് നേതാക്കൾക്ക് പുറമെ പുറമെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ടിഎംസി നേതാവ് സുധീപ് ബന്ധോപദ്ധ്യായ, ഡിഎംകെ അംഗം ടി.ആർ ബാലു എന്നിവർക്കും മുൻനിര സീറ്റുകൾ നല്കും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ, അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ എന്നീ നേതാക്കൾക്കാണ് ബിജെപിയിൽ നിന്ന് മുൻ നിരയിലെ സീറ്റുകൾ കിട്ടിയത്. എച്ച് ഡി കുമാരസ്വാമി, ലല്ലൻ സിംഗ്, ചിരാഗ് പസ്വാൻ, രാം മോഹൻ നായിഡു, ജിതൻ റാം മാഞ്ചി  എന്നീ സഖ്യകക്ഷി നേതാക്കൾക്കും മുൻ നിര ഇരിപ്പിടം നൽകി.  

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios