Year Ender 2024 :അലര്‍ജികള്‍ മുതല്‍ വിവിധ പനികള്‍ വരെ ; 2024 ല്‍ കുട്ടികളെ ബാധിച്ച പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍

ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ എന്നിവ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ 2024-ൽ കുട്ടികളിൽ വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

year ender 2024  what health problems did children face in 2024

2024 ൽ കുട്ടികളിൽ വിവിധ രോ​ഗങ്ങളാണ് റിപ്പോർട്ട് ചെയ്തതു. പകർച്ചവ്യാധികൾക്കു ശേഷമുള്ള ജീവിതശൈലി മാറ്റങ്ങൾ, പാരിസ്ഥിതിക മാറ്റങ്ങൾ, കുട്ടികളിൽ ദുർബലമായ പ്രതിരോധശേഷി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് കുട്ടികളിൽ രോ​ഗസാധ്യത വർദ്ധിപ്പിച്ചതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. 

2024 ൽ കുട്ടികളെ ബാധിച്ച പ്രധാന ആരോഗ്യപ്രശ്‌നങ്ങൾ ഇവയൊക്കെ

1. ശ്വാസകോശ രോഗങ്ങൾ

ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ എന്നിവ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ 2024-ൽ കുട്ടികളിൽ വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീസണൽ വൈറസുകളുടെയും പരിസ്ഥിതി മലിനീകരണവുമാണ് ശ്വാസകോശ രോ​ഗങ്ങൾ പിടിപെടുന്നതിന് ഇടയാക്കിയത്. വർദ്ധിച്ചുവരുന്ന വായുമലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിച്ചതായി പഠനങ്ങൾ പറയുന്നു. 

2. ദഹനനാളത്തിൽ അണുബാധ

രണ്ടാമതായി കുട്ടികളെ ബാധിച്ച മറ്റൊരു ആരോ​ഗ്യപ്രശ്നമാണ് ഭക്ഷ്യവിഷബാധ. ശുചിത്വയില്ലായ്മ കൊണ്ടാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. വയറ്റിലെ ഇൻഫ്ലുവൻസ, ഭക്ഷ്യവിഷബാധ, ദഹനനാളത്തിൻ്റെ മറ്റ് പ്രശ്നങ്ങൾ എന്നിവ ബാധിച്ച കുട്ടികളുടെ എണ്ണം 2024ൽ കൂടിയതായി എൻടി ടിവി റിപ്പോർട്ട് ചെയ്യുന്നു.

3. ചർമ്മ അലർജികളും അണുബാധകളും

മൂന്നാമതായി കുട്ടികളെ ബാധിച്ച മറ്റൊരു ആരോ​ഗ്യപ്രശ്നമാണ് വിവിധ ചർമ്മ പ്രശ്നങ്ങളും അണുബാധകളും. എക്‌സിമ, ഫംഗസ് അണുബാധകൾ തുടങ്ങിയ ചർമ്മ രോ​ഗങ്ങൾ ബാധിച്ച കുട്ടികളുടെ എണ്ണം 2024 ൽ കൂടിയതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, വർദ്ധിച്ച വായു മലിനീകരണം എന്നിവയെല്ലാം ചർമ്മരോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിച്ചു.

4 . ഇൻഫ്ലുവൻസയും സീസണൽ അണുബാധകളും

ഇൻഫ്ലുവൻസയും ജലദോഷം പോലുള്ള മറ്റ് സീസണൽ രോഗങ്ങളും പ്രാഥമികമായി പ്രതിരോധശേഷി കുറയുന്നതുമാണ് സീസണൽ രോ​ഗങ്ങൾക്ക് ഇടയാക്കിയത്.

5 . അമിതവണ്ണവും അനുബന്ധ പ്രശ്നങ്ങളും

മോശം ഭക്ഷണക്രമവും ഉദാസീനമായ ജീവിതശൈലിയും കുട്ടികളിൽ അമിതവണ്ണം കൂട്ടുന്നതിന് പ്രധാന കാരണമായി മാറി. ഈ അവസ്ഥ ബാധിച്ച കുട്ടികളിൽ പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, സന്ധി പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 2024 ൽ പ്രമേ​ഹം ബാധിച്ച കുട്ടികളുടെ എണ്ണം കൂടിതായാണ് റിപ്പോർട്ടുകൾ.

2024 ൽ വിവാഹ ലുക്ക് കൊണ്ട് ഹൃദയം കീഴടക്കിയ 10 സെലിബ്രിറ്റി ദമ്പതികൾ
 

Latest Videos
Follow Us:
Download App:
  • android
  • ios