Health Tips : വ്യായാമത്തിന് മുമ്പ് കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലത്, ‌കാരണം

പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇലക്‌ട്രോലൈറ്റുകളും അടങ്ങിയ ‍കരിക്കിന്‌ വെള്ളം വ്യായാമം ചെയ്യുമ്പോൾ അമിത ക്ഷീണം തോന്നിക്കാതിരിക്കാൻ സഹായിക്കുന്നതായി ഡയറ്റീഷ്യൻ റാഷി ചാഹൽ പറയുന്നു. 

benefits of coconut water for exercise and performance

ക്ഷീണം അകറ്റുന്നതിന് നമ്മൾ പതിവായി കുടിക്കാറുള്ള പാനീയമാണ് കരിക്കിൻ വെള്ളം. വ്യായാമത്തിന് മുമ്പ് ‌
കരിക്കൻ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇതിൽ ധാരാളം ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ആരോഗ്യകരമായ പ്രീ-വർക്ക്ഔട്ട് പാനീയമാണ് കരിക്കിൻ വെള്ളം. 

പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇലക്‌ട്രോലൈറ്റുകളും അടങ്ങിയ ‍കരിക്കിന്‌ വെള്ളം വ്യായാമം ചെയ്യുമ്പോൾ അമിത ക്ഷീണം തോന്നിക്കാതിരിക്കാൻ സഹായിക്കുന്നതായി ഡയറ്റീഷ്യൻ റാഷി ചാഹൽ പറയുന്നു. 

നൂറ് മില്ലി ലിറ്റർ കരിക്കിൻ വെള്ളത്തിൽ 171 മില്ലിഗ്രാം പൊട്ടാസ്യം, 27 മില്ലിഗ്രാം സോഡിയം, 7 മില്ലിഗ്രാം മഗ്നീഷ്യം, 5.42 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. പേശികളുടെ പ്രവർത്തനത്തിനും പൊട്ടാസ്യം അത്യാവശ്യമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കരിക്കിൻ വെള്ളത്തിൽ സോഡിയവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ ജലാംശം നിലനിർത്താൻ സഹായിക്കും.

വ്യായാമത്തിന് മുമ്പ് കരിക്കിൻ‌ വെള്ളം കുടിക്കുന്നത് കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് ഭാരം കുറഞ്ഞതും എളുപ്പത്തിൽ ദഹിപ്പിക്കുന്നതിനും സഹായിക്കും. നൂറ് മില്ലി തേങ്ങാവെള്ളത്തിൽ 21 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

ഒരു പരിശീലനത്തിന് മുമ്പ് ആളുകൾ ഏകദേശം 500 മുതൽ 600 മില്ലി ലിറ്റർ വരെ വെള്ളം കുടിക്കണം.  വ്യായാമത്തിന് മുമ്പ് കരിക്കിൻ വെള്ളം കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. കാരണം കരിക്കിൻ വെള്ളം കുടിക്കുന്നത് ക്ഷീണം അകറ്റുന്നതിന് സഹായിക്കുമെന്ന് 2012-ൽ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് സ്‌പോർട്‌സ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പൊട്ടാസ്യം പോലുള്ള ഇലക്‌ട്രോലൈറ്റുകൾ ശരീരത്തിൽ എത്തുന്നതിന് കരിക്കിൻ വെള്ളം നല്ലൊരു പാനീയമാണ്. മറ്റ് സ്പോർട്സ് പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കരിക്കിൻ വെള്ളത്തിൽ കുറഞ്ഞ കലോറിയാണുള്ളത്. കൂടാതെ, കരിക്കിൻ വെള്ളത്തിൽ അമിത അളവിൽ പഞ്ചസാരയും കൃത്രിമ അഡിറ്റീവുകളും അടങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഇതൊക്കെ കൊണ്ട് തന്നെ വ്യായാമത്തിന് മുമ്പും അല്ലാതെയും ധെെര്യമായി കഴിക്കാവുന്ന പാനീയമാണിത്. 

വാൾനട്ടോ ബദാമോ? മുടിയുടെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?

 

Latest Videos
Follow Us:
Download App:
  • android
  • ios