Health Tips : ദിവസവും പാൽ കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
ഒരു കപ്പ് പാലിൽ 8 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. പ്രോട്ടീൻ മനുഷ്യ ശരീരത്തിൻ്റെ വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധം ശക്തമാക്കുന്നതിനും സഹായിക്കുന്നു. പാലിലെ വിറ്റാമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു.
എല്ലാ വർഷവും ജൂൺ 1 ന് ലോക ക്ഷീരദിനം (World Milk Day) ആചരിക്കുന്നു. ആഗോള ഭക്ഷണമെന്ന നിലയിൽ പാലിൻ്റെ പ്രാധാന്യം മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും ക്ഷീര കൃഷിയെയും ക്ഷീര വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഐക്യരാഷ്ട്രസഭക്കു (United Nations) കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (The Food and Agriculture Organization) 2001- ലാണ് ജൂൺ 1 ലോക ക്ഷീരദിനമായി അംഗീകരിച്ചത്. പാലിന്റെയും പാലുൽപന്നങ്ങളുടെയും നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും ക്യാംപെയ്നുകളും ഈ പ്രത്യേക ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുമുണ്ട്.
ദിവസവും പാൽ കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
ഒരു കപ്പ് പാലിൽ 8 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. പ്രോട്ടീൻ മനുഷ്യ ശരീരത്തിൻ്റെ വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധം ശക്തമാക്കുന്നതിനും സഹായിക്കുന്നു. പാലിലെ വിറ്റാമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു. ശരീരത്തിന് ആവശ്യമായ എല്ലാവിധ അമിനോ ആസിഡുകളാലും സമ്പന്നമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. രാത്രി കാലങ്ങളിൽ മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാരണം ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
പാൽ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം നിലനിർത്താനുള്ള മികച്ച മാർഗമാണ്. സ്ഥിരമായി പാൽ കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളെ തടയാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് കാൽസ്യം. ശരീരത്തിന് കാൽസ്യം ആഗിരണം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് പ്രധാനമായും പാലിൽ നിന്നും പാൽ ഉൽപന്നങ്ങളിൽ നിന്നും ലഭിക്കുന്നു.
കൂടുതൽ പാൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനും സഹായിക്കുമെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തി. കാൽസ്യം, നാരുകൾ എന്നിങ്ങനെയുള്ള പോഷകങ്ങൾ പാലിൽ അടങ്ങിയിരിക്കുന്നു. കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും ഇത് സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടഞ്ഞേക്കാം. കൂടാതെ, പാലിലെ ലിനോലെയിക് ആസിഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പാലുൽപ്പന്നങ്ങളായ പാൽ, ചീസ്, കോട്ടേജ് ചീസ് എന്നിവയിൽ പൂരിത കൊഴുപ്പ് കുറവാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പാലും അതിൻ്റെ ഉൽപ്പന്നങ്ങളും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണെന്ന് പഠനങ്ങൾ പറയുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിനുകളും പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ എ, സിങ്ക് എന്നിവയും അതിലേറെയും പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും പാൽ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും അതിനാൽ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ഈ മഴക്കാലത്ത് പാമ്പുകൾ വീടിനുള്ളിൽ കയറുന്നത് തടയാനുള്ള ചില മാർഗങ്ങൾ