World Kidney Cancer Day 2024 : കിഡ്നി ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കാം 7 കാര്യങ്ങൾ

കിഡ്‌നി ക്യാൻസർ ഉൾപ്പെടെ പല തരത്തിലുള്ള ക്യാൻസറിനുള്ള പ്രധാന അപകട ഘടകമാണ് പുകവലി. പുകവലി ഉപേക്ഷിക്കുന്നത് കിഡ്‌നി ക്യാൻസർ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. 

world kidney cancer day seven things you can do to reduce the risk of kidney cancer

കിഡ്നി ക്യാൻസർ (kidney Cancer) ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും ഗുരുതരമായ ആരോഗ്യ വെല്ലുവിളി ഉയർത്തുന്നു. കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയി തുടങ്ങുന്നു. ഈ മുഴകൾ വലുതാകുമ്പോൾ, രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കുന്നു. കിഡ്നി ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട ചില കാരണങ്ങൾ.

ആരോഗ്യകരമായ ഭാരം നിലനിർത്തുക: കിഡ്നി ക്യാൻസറിനുള്ള അപകട ഘടകമാണ് അമിതവണ്ണം. സമീകൃതാഹാരത്തിലൂടെയും ശാരീരിക പ്രവർത്തനങ്ങളിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് അപകടസാധ്യത ഗണ്യമായി കുറയ്ക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമത്തിലൂടെ അമിതവണ്ണം തടയാം.  

ജലാംശം നിലനിർത്തുക : ശരിയായ ജലാംശം വൃക്കകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ധാരാളം വെള്ളം കുടിക്കുന്നത് കിഡ്നി ക്യാൻസർ സാധ്യത കുറയ്ക്കും. വൃക്കകൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. 

പുകവലി ഒഴിവാക്കുക : കിഡ്‌നി ക്യാൻസർ ഉൾപ്പെടെ പല തരത്തിലുള്ള ക്യാൻസറിനുള്ള പ്രധാന അപകട ഘടകമാണ് പുകവലി. പുകവലി ഉപേക്ഷിക്കുന്നത് കിഡ്‌നി ക്യാൻസർ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. 

വേദനസംഹാരികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക : ചില വേദനസംഹാരികളുടെ ദീർഘകാല ഉപയോഗം, പ്രത്യേകിച്ച് ഇബുപ്രോഫെൻ, ആസ്പിരിൻ തുടങ്ങിയ നോൺ-പ്രിസ്ക്രിപ്ഷൻ മരുന്നുകൾ വൃക്കകളെ ദോഷകരമായി ബാധിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക : പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. ചുവന്ന മാംസത്തിൻ്റെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും അമിതമായ ഉപഭോഗം ഒഴിവാക്കുക. ഇത് ക്യാൻസർ സാധ്യത കൂട്ടുന്നു. 

പതിവ് മെഡിക്കൽ പരിശോധനകൾ : പതിവ് ആരോഗ്യ പരിശോധനകൾ വൃക്ക തകരാറുകൾ ഉൾപ്പെടെയുള്ള  പ്രശ്നങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. 

രക്തസമ്മർദ്ദം നിരീക്ഷിക്കുക : ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ വൃക്കകളെ തകരാറിലാക്കുകയും കിഡ്നി ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ജീവിതശൈലി മാറ്റങ്ങളിലൂടെയും ആവശ്യമെങ്കിൽ മരുന്നുകളിലൂടെയും രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് നിർണായകമാണ്. 

Read more കഞ്ഞി വെള്ളം കളയരുത്, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

 

Latest Videos
Follow Us:
Download App:
  • android
  • ios