യുവതിക്ക് ഒരു ദിവസം ഇക്കിള്‍ വരുന്നത് നൂറ് തവണ; കാരണം ഇതാണ്‌...

ലിസക്ക് കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായി ഇക്കിള്‍ വരുന്നുണ്ട്. ദിവസവും കുറഞ്ഞത് നൂറ് തവണയെങ്കിലും ഇക്കിള്‍ വരാറുണ്ടെന്ന് 31കാരി ലിസ ഗ്രേവ്സ് പറയുന്നു.

woman having 100 hiccups a day

ലിസക്ക് കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായി ഇക്കിള്‍ വരുന്നുണ്ട്. ദിവസവും കുറഞ്ഞത് നൂറ് തവണയെങ്കിലും ഇക്കിള്‍ വരാറുണ്ടെന്ന് 31കാരി ലിസ ഗ്രേവ്സ് പറയുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് ഇംഗ്ലണ്ട് സ്വദേശിനിയായ ലിസ. 

ലിസ 2008ല്‍ ഗര്‍ഭം ധരിച്ചപ്പോഴാണ് ഇക്കിള്‍ തുടങ്ങിയത്. പ്രസവത്തിന് ശേഷവും ഇക്കിള്‍ തുടര്‍ന്നു. ഇത് ഇപ്പോള്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നു എന്നും ഞാന്‍ മരിക്കുന്നത് വരെയും ഇത് തുടരുമെന്നും ലിസ പറയുന്നു. നിരവധി പരിശോധനങ്ങള്‍ക്ക് ലിസ വിധേയയായി. എംആര്‍ഐ സ്കാന്‍ , ഇഇജി തുടങ്ങി പല ടെസ്റ്റുകള്‍ നടത്തിയിട്ടും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. 

woman having 100 hiccups a day

 

ഗര്‍ഭിണിയായിരുന്നപ്പോള്‍ ലിസക്ക് സ്ട്രോക്ക് ഉണ്ടായി. അതിന്‍റെ പാര്‍ശ്വഫലമാണിതെന്നാണ് ഡോക്ടര്‍മാര്‍ ഒടുവില്‍ പറഞ്ഞത്. എങ്കിലും ഡോക്ടര്‍മാര്‍ക്ക് ഇതിനൊരു പ്രതിവിധി നിര്‍ദ്ദേശിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പന്ത്രണ്ട് വര്‍ഷമായി ഇക്കിള്‍ ലിസയുടെ പുറകെയുണ്ട്. നെയില്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ലിസുടെ ഇക്കിള്‍ പലപ്പോഴും ജോലി ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. എപ്പോള്‍ ഇക്കിള്‍ വരുമെന്ന് പറയാന്‍ കഴിയില്ല. 'ചിലപ്പോള്‍ കുറെയധികം സമയം കഴിഞ്ഞ് , ചിലപ്പോള്‍ പെട്ടെന്ന് പെട്ടെന്ന്.. അങ്ങനെയാണ് ഇക്കിള്‍ വരുന്നത്' - ലിസ പറയുന്നു. 

വളരെ വലിയ ശബ്ദത്തിലാണ് ലിസയ്ക്ക് ഇക്കിള്‍ ഉണ്ടാവുന്നത്. ദിവസവും നൂറ് തവണ ഉണ്ടാകുന്ന ഇക്കിളുമായി പൊരുത്തപ്പെട്ട് തുടങ്ങിയെന്നും ലിസ പറയുന്നു. ഇക്കിള്‍ മാറ്റാനുളള ചെറിയ ചില പൊടികൈകള്‍ ലിസ പരീക്ഷിക്കാറുണ്ട്. നാരങ്ങ  വായിലിട്ട് ഉറുഞ്ചാറുണ്ട് , വെള്ളം ധാരാളം കുടിക്കാറണ്ട്. എന്നാല്‍ ഇതൊക്കെ താല്‍ക്കാലിക ആശ്വാസം മാത്രമാണ് നല്‍കുന്നത്  എന്നും ലിസ പറയുന്നു. 

 

woman having 100 hiccups a day

 

'വലിയ ശബ്ദത്തിലായത് കൊണ്ട് പട്ടിയുടെ ശബ്ദം പോലെയെന്നും കോഴിയുടെ ശബ്ദം പോലെയാണെന്നുമൊക്കെ ആളുകള് പറയാറുണ്ട്. എനിക്ക് ഇതൊക്കെ കേട്ട് ഇപ്പോള്‍ ശീലമായി. ഗര്‍ഭിണിയായിരുന്നപ്പോള്‍ സംഭവിച്ചതല്ലേ.. മക്കള്‍ക്ക് ഒന്നും പറ്റിയില്ലല്ലോ. അവര്‍ക്ക് വേണ്ടി അല്ലേ.. അതിനാല്‍ ഞാന്‍ ഇതൊക്കെ സഹിക്കും'- ലിസ പറഞ്ഞു. 

 

woman having 100 hiccups a day

Latest Videos
Follow Us:
Download App:
  • android
  • ios