അമ്മയിൽ നിന്ന് നവജാതശിശുക്കളിലേക്ക് കൊറോണ വൈറസ് പകരുമോ?

ലോകരാജ്യങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങലാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. 

will Coronavirus Transmit From Pregnant Moms to Babies

ലോകരാജ്യങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങലാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. അക്കൂട്ടത്തില്‍ അമ്മയിൽനിന്ന് നവജാതശിശുക്കളിലേക്ക് കൊറോണ വൈറസ് പകരില്ലെന്നാണ് പുതിയ പഠനം പറയുന്നത്.

ചൈനയിൽ നടത്തിയ ഒരു പഠനത്തിലാണ് സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങളിലേക്കു രോഗം പകരില്ല എന്നു കണ്ടെത്തിയിരിക്കുന്നത്. വുഹാനിൽ, കൊറോണ ബാധിച്ച അമ്മമാർക്ക് ശസ്ത്രക്രിയയിലൂടെ ജനിച്ച 12 കുഞ്ഞുങ്ങൾക്കും കൊവിഡ്19 ലക്ഷണങ്ങൾ ഇല്ല എന്നും പഠനം പറയുന്നു. 

സാധാരണ പ്രസവത്തിൽ വൈറസ് പകരാൻ സാധ്യതയുണ്ടാകാം. ഇതിനെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ് എന്നും എന്നാല്‍ സിസേറിയന് രോഗ സാധ്യത കുറയ്ക്കുമെന്നു ഗവേഷകർ പറയുന്നു. രോഗം കുഞ്ഞിലേക്കു പകരുന്നത് തടയാൻ സിസേറിയൻ ആണ് സുരക്ഷിതമെന്ന് ഹുവാഷോങ് സർവകലാശാലയിലെ ഡോ. യലൻ ലിയു പറയുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios