Banana for Weight Loss : ശരീരഭാരം കുറയ്ക്കാൻ വാഴപ്പഴം സഹായിക്കുമോ?

ഒരു വാഴപ്പഴത്തിൽ 110 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ, ഫൈറ്റോകെമിക്കൽ, നാരുകൾ എന്നിവ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

why bananas are a good fruit for weight loss according to nutritionists

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്.  നിങ്ങൾ ശരീരഭാരം കുറയ്ക്കാനോ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനോ ശ്രമിക്കുന്നുണ്ടെങ്കിലും വാഴപ്പഴം കഴിക്കുന്നത് ​ഗുണം ചെയ്യും. നാരുകൾ അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഒരു വാഴപ്പഴത്തിൽ 110 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ, ഫൈറ്റോകെമിക്കൽ, നാരുകൾ എന്നിവ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

' നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി, മഗ്നീഷ്യം,തുടങ്ങിയ ഒന്നിലധികം പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് വാഴപ്പഴം...' -  " പിഎ ഫൗണ്ടേഷനിലൂടെ പോഷണ-ഔട്ട്‌റീച്ച് ഫെലോ ആയ ഒരു ഫിസിഷ്യൻ അസിസ്റ്റന്റ് ചെൽസി ടെർസാവിച്ച് പറയുന്നു. നാരുകൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നാം കഴിക്കുന്ന മൊത്തം കലോറിയുടെ അളവ് കുറയുന്നതിന് കാരണമാകുന്നു.

നിസാരമെന്ന് തോന്നും, പക്ഷേ 'സ്കിൻ' രോഗങ്ങൾ അടക്കം പലതിലേക്കും നയിക്കുന്നൊരു പ്രശ്നം...

ശരീരഭാരം കുറയ്ക്കാൻ വാഴപ്പഴത്തിലെ നാരുകൾ അവയുടെ പ്രധാന ഭാഗമാണ്. ഉയർന്ന അളവിലുള്ള നാരുകൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യത 30% വരെ കുറച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു.
ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ആളുകൾ ഒരു ദിവസം രണ്ടോ അതിലധികമോ പഴങ്ങൾ കഴിക്കാൻ ഡോകട്ർമാർ ശുപാർശ ചെയ്യുന്നു. 

ഒരു വാഴപ്പഴത്തിൽ നാലിരട്ടി പ്രോട്ടീൻ, ഇരട്ടി കാർബോഹൈഡ്രേറ്റ്, മൂന്നിരട്ടി പൊട്ടാസ്യം, ഇരട്ടി വിറ്റാമിൻ സി, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുണ്ട്. അതിലുപരിയായി, ഒരു ഇടത്തരം വാഴപ്പഴത്തിൽ 100 ​​കലോറിയിൽ താഴെ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഉയർന്ന വിറ്റാമിൻ ബി 6 ഉള്ളതിനാൽ സ്വാഭാവികമായും ഉറക്ക ഹോർമോൺ മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ വാഴപ്പഴം ശരീരത്തെ സഹായിക്കുന്നു.

വാഴപ്പഴത്തിന് പ്രോ-ബയോട്ടിക് ഗുണങ്ങളുണ്ട്. ഇവ ശരീരത്തിൽ നല്ല ബാക്ടീരിയകൾ വളരാൻ അനുവദിക്കുന്നു. ഈ ബാക്ടീരിയകൾ നമ്മൾ കഴിക്കുന്ന ഭക്ഷണം ആഗിരണം ചെയ്യുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അടിവയറ്റിലും അരയ്ക്കു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാം. വാഴപ്പഴത്തിൽ വിറ്റാമിൻ ബി അമിത കൊഴുപ്പ് ഉൽപാദിപ്പിക്കുന്ന ജീനുകളെ നിഷ്‌ക്രിയമാക്കുന്നു.

ഭാരം കുറയ്ക്കാൻ 'ലോ കലോറി ഡയറ്റ്' നോക്കുന്നവരാണോ? ദോഷവശങ്ങൾ അറിയുക

 

Latest Videos
Follow Us:
Download App:
  • android
  • ios