അതിതീവ്രമായ വേലിയേറ്റം, കുട്ടനാട്ടിലെ എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

പാടശേഖര സമിതിയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഇതുവരെ പിടിച്ചു നിർത്തിയിരിക്കുന്നത്. 

Extreme high tide bund in Kuttanad at the verge of collapsing

കുട്ടനാട്: കുട്ടനാട്ടിലുടനീളം അനുഭവപ്പെടുന്ന അതിതീവ്രമായ വേലിയേറ്റത്തിൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ. പാടശേഖര സമിതിയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഇതുവരെ പിടിച്ചു നിർത്തിയിരിക്കുന്നത്. 

65 ഏക്കർ വരുന്ന പാടശേഖരത്ത് മട വീണു വെള്ളം കയറിയാൽ ചുറ്റും താമസിക്കുന്നവരുടെ പുരയിടങ്ങളിലും വീടുകൾക്കുള്ളിലും വെള്ളം കയറും എന്ന സ്ഥിതിയാണ്. വേലിയേറ്റത്തിൽ വെള്ളം ഇരച്ചു കയറി അള്ള മട വീഴ്ചയുടെ വക്കത്ത് എത്തിനിൽക്കുകയാണ്. മട തടയാൻ വേണ്ട വസ്തുക്കൾ എത്തിക്കുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ, ബണ്ടിൽ നിൽക്കുന്ന തെങ്ങുകൾ വെട്ടിയും പൊക്കമുള്ള ബണ്ടിൽനിന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ചാക്കിൽ നിറച്ച് മട തടയാനുള്ള ശ്രമത്തിലാണ് കർഷകരും പാടശേഖര സമിതി ഭാരവാഹികളും. 

നാട്ടുകാരുടെയും കർഷകരുടെയും അകമഴിഞ്ഞുള്ള പിന്തുണയോടെ, ഭരണ സമിതി പ്രസിഡന്‍റ് സജിമോൻ പണിക്കർ പറമ്പിലിന്‍റെയും സെക്രട്ടറി ബേബിച്ചൻ മണ്ണങ്കര തറയുടെയും കൺവീനർ സതീശന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

ഇടവേളയില്ലാതെ ഫലവും പണവും, 5 സെന്‍റിൽ മുതൽ അഞ്ചേക്കറിൽ വരെ; പാഷൻഫ്രൂട്ട് കൃഷി വ്യാപിപ്പിച്ച് ഹൈറേഞ്ചിലെ കർഷകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios