Cricket

സഞ്ജു സാംസണ്‍ (31)

ടി20 ലോകകപ്പില്‍ കളിച്ചില്ലെങ്കിലും സഞ്ജുവാണ് ഒന്നാമന്‍. 12 ഇന്നിഗംസില്‍ നിന്ന് നേടിയത് 31 സിക്‌സുകള്‍.

Image credits: Twitter

രോഹിത് ശര്‍മ (23)

ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം വിരമിച്ചിരുന്നു ക്യാപ്റ്റായിരുന്ന രോഹിത് ശര്‍മ. 11 ഇന്നിംഗ്‌സുകള്‍ കളിച്ച രോഹിത് 23 സിക്‌സുകളാണ് നേടിയത്.

Image credits: Getty

സൂര്യകുമാര്‍ യാദവ് (22)

17 ഇന്നിംഗ്‌സില്‍ നിന്ന് 22 സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇക്കാര്യത്തില്‍ മൂന്നാമന്‍.

Image credits: Twitter

തിലക് വര്‍മ (21)

അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രമാണ് തിലക് വര്‍മ ഈ വര്‍ഷം കളിച്ചത്. എന്നിട്ടും 21 സിക്‌സുകളുമായി നാലാം സ്ഥാനത്തുണ്ട് താരം.

Image credits: Getty

അഭിഷേക് ശര്‍മ (19)

11 ഇന്നിംഗ്‌സുകളില്‍ യുവതാരം ഇന്ത്യക്ക് വേണ്ടി കളിച്ചു. സിംബാബ്‌വെക്കെതിരെ അരങ്ങേറ്റം. 19 സിക്‌സുമായി അഞ്ചാമതുണ്ട് അഭിഷേക്.
 

Image credits: Instagram

ഹാര്‍ദിക് പാണ്ഡ്യ (19)

ഹാര്‍ദിക് പാണ്ഡ്യ 19 സിക്‌സുകളുമായി ആറാമത്. 14 ഇന്നിംഗ്‌സില്‍ നിന്നാണ് ഹാര്‍ദിക് ഇത്രയും സിക്‌സുകള്‍ നേടിയത്.
 

Image credits: Twitter

യശസ്വി ജയ്‌സ്വാള്‍ (16)

ഈ വര്‍ഷം എട്ട് ടി20 ഇന്നിംഗ്‌സുകള്‍ ജയ്‌സ്വാള്‍ കളിച്ചു. 16 സിക്‌സുമായി ഏഴാമതാണ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന ഇന്ത്യന്‍ താരം.
 

 

Image credits: Getty

റിങ്കു സിംഗ് (16)

അത്ര നല്ല വര്‍ഷമായിരുന്നില്ല റിങ്കുവിന്. 14 ഇന്നിംഗ്‌സുകള്‍ താരം കളിച്ചപ്പോഴാണ് 16 സിക്‌സുകള്‍ നേടാനായത്.
 

Image credits: Getty

ശിവം ദുബെ (15)

ഇന്ത്യയുടെ ലോകകപ്പ് ഹീറോകളില്‍ ഒരാളാണ് ദുബെ. 13 ഇന്നിംഗ്‌സുകളില്‍ നിന്ന് 15 സിക്‌സുമായി ഒമ്പതാമതാണ് ഓള്‍റൗണ്ടര്‍.
 

Image credits: Getty

റിയാന്‍ പരാഗ് (9)

ഈ വര്‍ഷം അരങ്ങേറിയ പരാഗിന് ആറ് ഇന്നിംഗ്‌സില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. എന്നിരുന്നാലും ഒമ്പത് സിക്‌സുമായി പത്താം സ്ഥാനത്തുണ്ട് താരം.
 

Image credits: Twitter
Find Next One