രത്തൻ ടാറ്റയെ പ്രധാനമായി അലട്ടിയിരുന്ന ആരോ​ഗ്യപ്രശ്നം ഇതായിരുന്നു

മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തസമ്മ‍ർദ്ദം കുറഞ്ഞ് പോകുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. അദ്ദേഹത്തെ പ്രധാനമായി അലട്ടിയിരുന്ന പ്രശ്നം രക്തസമ്മർദ്ദം കുറയുന്നതായിരുന്നു. 

what was the health issue that led to ratan tata's death

പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ മരണം രാജ്യം ഏറെ ഞെട്ടലോടെയാണ് കേൾക്കാനിടയായത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ 4 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

രത്തൻ ടാറ്റ കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തസമ്മ‍ർദ്ദം കുറഞ്ഞ് പോകുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. അദ്ദേഹത്തെ പ്രധാനമായി അലട്ടിയിരുന്ന പ്രശ്നം രക്തസമ്മർദ്ദം കുറയുന്നതായിരുന്നു. ഹൃദ്രോഗ വിദഗ്ധൻ ഡോ. ഷാരൂഖ് ആസ്പി ഗോൾവാലയുടെ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 

പ്രായത്തിനനുസരിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഹൈപ്പോടെൻഷൻ അദ്ദേഹത്തെ അലട്ടിയിരുന്നതായി ഡോ. ഷാരൂഖ് ആസ്പി ഗോൾവാലയുടെ വ്യക്തമാക്കി. ഇതുമൂലം അദ്ദേഹത്തിൻ്റെ ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനം ക്രമേണ നിലച്ചു. നിർജ്ജലീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തുടങ്ങി. 

കുറഞ്ഞ രക്തസമ്മർദ്ദം എത്രത്തോളം അപകടകരമാണ്?

രക്തസമ്മർദ്ദം 90/60-ൽ താഴെയാണെങ്കിൽ അതിനെ ലോ ബിപിയായി ഡോക്ടർമാർ കണക്കാക്കുന്നു. പ്രായം കൂടുന്തോറും ബിപി കൂടാനും കുറയാനുമുളള സാധ്യത കൂടുതലായി വിദ​ഗ്ധർ പറയുന്നു. കുറഞ്ഞ ബിപി കാരണം, പ്രായമായവരിൽ ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കും രക്തപ്രവാഹം കുറയാൻ തുടങ്ങുന്നു. ബിപി പെട്ടെന്ന് കുറയുമ്പോൾ തലച്ചോറിലേക്കുള്ള രക്തവും ഓക്സിജനും കുറയാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ, തലകറക്കം, ചിലപ്പോൾ ബോധക്ഷയം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു.

ബിപി കുറയാതിരിക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?

നിങ്ങൾക്ക് കുറഞ്ഞ രക്തസമ്മർദ്ദം അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക. കൂടാതെ, രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമവും ജീവിതശൈലി ക്രമീകരണങ്ങളിലും ശ്രദ്ധിക്കുക. ഉപ്പ് കഴിക്കുന്നത് വർദ്ധിപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, മദ്യവും സിഗരറ്റും ഒഴിവാക്കുക. 

മാനസികാരോഗ്യത്തിനും സന്തോഷം അനുഭവപ്പെടാനും കഴിക്കേണ്ട ഭക്ഷണങ്ങള്‍

 


 

Latest Videos
Follow Us:
Download App:
  • android
  • ios