Weight Loss Stories ' അന്ന് 74 കിലോ ഭാരം ഉണ്ടായിരുന്നു, ചോറ് മാത്രമായിരുന്നില്ല ഒഴിവാക്കിയത്' ; അനു പറയുന്നു

74 കിലോയിൽ നിന്ന് 58 കിലോയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അനു. ആറ് മാസം കൊണ്ടാണ് 16 കിലോ ഭാരം കുറച്ചത്. ശരീരത്തെക്കാളും വയറാണ് കൂടുതലായി ഉണ്ടായിരുന്നത്. 74 കിലോ ആയിരുന്നുവെങ്കിലും 90 കിലോ തോന്നിക്കുമായിരുന്നുവെന്ന് അനു പറയുന്നു.

weight loss journey anu paily lost 16 kg in  six months

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in  എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

അമിതവണ്ണമാണോ നിങ്ങളുടെ പ്രശ്നം?. പല കാരണങ്ങൾ കൊണ്ടാണ് ഭാരം കൂടുന്നത്. ശരീരഭാരം കൂടുന്നത് വിവിധ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ തൃശൂർ സ്വദേശി അനു പെെലി പങ്കുവയ്ക്കുന്ന വെയ്റ്റ് ലോസ് ടിപ്സുകൾ നിങ്ങൾക്ക് തീർച്ചയായും ഉപകരിക്കും. 

അന്ന് 74 കിലോ, ഇന്ന് 58 കിലോ

74 കിലോയിൽ നിന്ന് 58 കിലോയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അനു. ആറ് മാസം കൊണ്ടാണ് അനു 16 കിലോ ഭാരം കുറച്ചത്. ശരീരത്തെക്കാളും വയറാണ് കൂടുതലായി ഉണ്ടായിരുന്നത്. 74 കിലോ ആയിരുന്നുവെങ്കിലും 90 കിലോ തോന്നിക്കുമായിരുന്നുവെന്ന് അനു പറയുന്നു.

ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കിയപ്പോഴാണ് ഭാരം കുറയാൻ തുടങ്ങിയത്. നോൺ വെജ് കഴിക്കാത്ത ആളായിരുന്നു. പിന്നീട് പ്രോട്ടീൻ ലഭിക്കുന്നതിനായി ചിക്കനും മുട്ടയും കഴിക്കാൻ തുടങ്ങി. കാർബോഹൈഡ്രേറ്റ് സൂക്ഷിച്ച് ഉപയോ​ഗിക്കേണ്ട ഒന്നാണെന്നും അനു പറയുന്നു.

'ചോറ് ഭാരം കൂട്ടും' 

'ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിച്ചിരുന്നു. ചോറ് എന്നത് ഭാരം കൂട്ടുന്ന ഭക്ഷണമാണെന്ന് മനസിലാക്കി. കാർബോഹൈഡ്രേറ്റ് ആണ് ശരിക്കും ഭാരം കൂട്ടുന്നതെന്ന കാര്യം പലരും അറിയുന്നില്ല...' - അനു പറയുന്നു.

ഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയപ്പോൾ മധുരമാണ് ആദ്യം ഒഴിവാക്കിയത്. പക്ഷേ ഏറെ പ്രയാസമുള്ള ഒന്നായിരുന്നു മധുരം ഉപേക്ഷിക്കുക എന്നുള്ളത്. മറ്റൊന്ന്, വെള്ളം ധാരാളം കുടിക്കുമായിരുന്നു. ഒരു ദിവസം കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം വരെ കുടിച്ചിരുന്നു. സ്ട്രോബെറി ഡയറ്റിൽ ഉൾപ്പെടുത്തി. തെെര് ദിവസവും ഒരു നേരം കഴിക്കുമായിരുന്നു. കലോറി നോക്കിയായിരുന്നു ഓരോ ദിവസവും ഭക്ഷണം കഴിച്ചിരുന്നതെന്നും അനു പറയുന്നു. 

മീൻ കഴിക്കാത്തത് കൊണ്ട് ഒമേ​ഗ 3 ഫാറ്റി ആസിഡ് ലഭിക്കുന്നതിന് മീൻ ​ഗുളിക കഴിക്കുമായിരുന്നു. ഇപ്പോൾ എന്ത് പാക്കറ്റ് ഭക്ഷണം വാങ്ങിയാലും അതിലെ ലേബൽ നോക്കിയാണ് വാങ്ങാറുള്ളത്. ഷു​ഗർ എത്രത്തോളം അടങ്ങിയിട്ടുണ്ട്, പ്രോട്ടീൻ എത്ര അളവിലുണ്ട്. കാർബോഹൈഡ്രേറ്റ് എത്രയുണ്ട് എന്നൊക്കെ നോക്കിയാണ് വാങ്ങാറുള്ളതെന്നും അനു പറയുന്നു.

80 ശതമാനം ഡയറ്റും 20 ശതമാനം വർക്കൗട്ടും

80 ശതമാനം ഡയറ്റും 20 ശതമാനം വർക്കൗട്ടുമാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്. ജിമ്മിൽ പോകാൻ സമയമില്ലാത്തത് കൊണ്ട് തന്നെ വീട്ടിലിരുന്നാണ് വർക്കൗട്ടുകൾ ചെയ്തിരുന്നതെന്ന് അന പെെലി പറഞ്ഞു. 'നമ്മുടെ ശരീരത്തെ സ്നേഹിക്കുക എന്നുള്ളതാണ് ആദ്യം വേണ്ടത്. ശരീരത്തിന് ആവശ്യമായ ഭക്ഷണം മാത്രം നൽകുക...' - അനു പറഞ്ഞു. 

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, മധുരം ഒഴിവാക്കുക, സ്ട്രെസ് ഒഴിവാക്കുക, നന്നായി ഉറങ്ങുക, വർക്കൗട്ട് ചെയ്യാൻ സമയം മാറ്റിവയ്ക്കുക എന്നുള്ളതാണ് ഭാരം കുറയ്ക്കുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെന്ന് അനു പറഞ്ഞു. 

Read more മൂന്ന് മാസം കൊണ്ട് 52 കിലോ ഭാരം കുറച്ചത് എങ്ങനെയെന്ന് ആന്റോ വിൽസൺ പറയുന്നു

 

Latest Videos
Follow Us:
Download App:
  • android
  • ios