Asianet News MalayalamAsianet News Malayalam

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്

നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഉണ്ടാകുന്ന ഈ വേദന ചിലപ്പോള്‍ തോളിലും കഴുത്തിലും വയറിലും നടുവിലുമൊക്കെ പടര്‍ന്നേക്കാം. 

warning signs of heart attack
Author
First Published Aug 30, 2024, 1:20 PM IST | Last Updated Aug 30, 2024, 1:23 PM IST

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നത്. അത്തരത്തില്‍ ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം സംഭവിക്കുന്നവരുടെ എണ്ണം ഇന്ന് കൂടുകയാണ്. ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.

നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഉണ്ടാകുന്ന ഈ വേദന ചിലപ്പോള്‍ തോളിലും കഴുത്തിലും വയറിലും നടുവിലുമൊക്കെ പടര്‍ന്നേക്കാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദന ഇല്ലാതെയും ശ്വാസതടസം ഉണ്ടാകാം.  നടക്കുമ്പോഴോ ഉറക്കത്തിലോ ഉള്ള ശ്വാസതടസം ഹൃദയാഘാതവുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്. 

ഓക്കാനവും ഛര്‍ദ്ദിയും നെഞ്ചെരിച്ചിലും ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയായി ഉണ്ടാകാം. അതുപോലെ അമിത ക്ഷീണമോ, തളർച്ചയോ തലക്കറക്കമോ  അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം. അമിതമായി വിയർക്കുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന്‍റെ സൂചനയായി ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: രാത്രി ഉറങ്ങുന്നതിന് മുമ്പ് ശർക്കര ചേർത്ത പാല്‍ കുടിക്കുന്നതിന്‍റെ ഗുണങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios