Asianet News MalayalamAsianet News Malayalam

ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, സിങ്കിന്‍റെ കുറവാകാം

കോശങ്ങളുടെ വളർച്ചയ്ക്കും,നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. സിങ്കിന്‍റെ കുറവു മൂലം മുറിവ് ഉണങ്ങുന്നതിനുള്ള കാലതാമസം ഉണ്ടാകാം.

symptoms of zinc deficiency
Author
First Published Oct 19, 2024, 10:19 PM IST | Last Updated Oct 19, 2024, 10:21 PM IST

നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന ഒന്നാണ് സിങ്ക്. കോശങ്ങളുടെ വളർച്ചയ്ക്കും, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. സിങ്കിന്‍റെ കുറവു മൂലം മുറിവ് ഉണങ്ങുന്നതിനുള്ള കാലതാമസം ഉണ്ടാകാം. 

തലമുടി കൊഴിച്ചിലാണ് സിങ്കിന്‍റെ അഭാവം മൂലമുള്ള ഒരു പ്രധാന ലക്ഷണം. ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും, മറ്റ് അലര്‍ജികളും ഉണ്ടാകാനും സാധ്യത ഏറെയാണ്. ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം വിശപ്പില്ലായ്മയും ശരീര ഭാരം കുറയാനും എപ്പോഴും ക്ഷീണം തോന്നാനും  കാരണമാകും. സിങ്കിന്‍റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്. 

സിങ്കിന്‍റെ കുറവു കണ്ണുകളുടെ ആരോഗ്യത്തെയും നഖങ്ങളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കാം.  ചിലരില്‍ ഓര്‍മ്മക്കുറവും ഇതു മൂലം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. കാരണം തലച്ചോറിന്‍റെ ആരോഗ്യത്തിന് സിങ്ക് പ്രധാനമാണ്. സിങ്കിന്‍റെ കുറവു ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. മലബന്ധത്തിനും ഇത് കാരണമാകും.

സിങ്ക് അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം: 

പയറുവര്‍ഗങ്ങള്‍, ചീര, നട്സ്, സീഡുകള്‍, പാലുൽപ്പന്നങ്ങള്‍, മാംസം, അവക്കാഡോ, മുട്ട, വെളുത്തുള്ളി തുടങ്ങിയവയില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണോ പ്രശ്‌നം? ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios