ബ്ലാക്ക് ഫം​ഗസ് പ്രമേഹമുള്ളവരിൽ ​ഗുരുതരമാകാൻ കാരണമെന്ത്...? ഡോക്ടർ പറയുന്നു

പ്രമേഹരോഗികള്‍ ഇതിനെതിരെ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹം നിയന്ത്രണാതീതമാകുന്നത് ഈ ഫംഗസിന്റെ വളര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Uncontrolled diabetes major cause of Black Fungus Expert

രാജ്യത്തെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ അതിവേഗം വര്‍ദ്ധന ഉണ്ടാകുന്നതായി വിദഗ്ധര്‍. കൊറോണ ചികിത്സയില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത് മൂലം പ്രതിരോധശേഷി കുറയുന്നതിനാല്‍ ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹരോഗികള്‍ ഇതിനെതിരെ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

പ്രമേഹം നിയന്ത്രണാതീതമാകുന്നത് ഈ ഫംഗസിന്റെ വളര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ബ്ലാക്ക് ഫം​ഗസ് പ്രമേഹരോ​ഗികളിൽ ​ഗുരുതരമാകാൻ കാരണമെന്താണെന്ന് സാമൂഹൃസുരക്ഷാ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറയുന്നു.

നമ്മുക്ക് ചുറ്റുവട്ടത്ത് ഫം​ഗൽ ഇൻഫെക്ഷനുകളുണ്ട്. രോ​ഗപ്രതിരോധമുള്ളത് കൊണ്ടാണ് അത് നമ്മളെ ആക്രമിക്കാത്തത്. പ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിലാണ് അത് നമ്മളിൽ പിടിപെടുന്നത്. കൊവി‍ഡിന് മുമ്പും മ്യൂക്കോർമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോകത്തുണ്ടാകുന്ന 40 ശതമാനത്തോളം മ്യൂക്കോർമൈക്കോസിസ് ഉണ്ടാകുന്നത് ഇന്ത്യയിലാണ്. അതായത്, പത്ത് ലക്ഷത്തിൽ 140 പേർക്ക് ഉണ്ടാകുന്ന ഒരു അസുഖമാണ് മ്യൂക്കോർമൈക്കോസിസ്. 

കൊവിഡ‍് ബാധിച്ച പ്രമേ​ഹരോ​ഗികൾ പ്രമേഹത്തെ നിയന്ത്രിക്കാതിരിക്കുന്നതിനൊപ്പം ഹെെ ‍ഡോസ് സ്റ്റിറോയ്ഡ് എടുക്കുകയോ ചെയ്യുമ്പോഴാണ് മ്യൂക്കോർമൈക്കോസിസിന്റെ സാധ്യത വർദ്ധിക്കുന്നത്. കൊവിഡ‍് 19 ചികിത്സിക്കുമ്പോൾ ഡയബറ്റീസിന്റെ കാര്യം കൂടി പരി​ഗണിച്ച് കൊണ്ട് വേണം ചികിത്സിക്കാനുള്ളതെന്നും ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു.

ബ്ലാക്ക് ഫംഗസ്: ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താന്‍ കേന്ദ്ര നിര്‍ദ്ദേശം

പ്രമേഹരോ​ഗികൾ കൊവിഡിനൊപ്പം തന്നെ ഷു​ഗർ നില നിയന്ത്രിക്കാനും ശ്രദ്ധിക്കണമെന്ന് ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. മാത്രമല്ല, ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമായിരിക്കണം സ്റ്റിറോയിഡുകൾ ഉപയോ​ഗിക്കേണ്ടതും അദ്ദേഹം പറയുന്നു.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Latest Videos
Follow Us:
Download App:
  • android
  • ios