Trypophobia : എന്താണ് ട്രിപ്പോഫോബിയ? ലക്ഷണങ്ങൾ അറിയാം
പെട്ടെന്ന് വല്ലാത്ത ഭയവും, വല്ലായ്മ തോന്നുംപോലെ, ഓക്കാനം വരുമ്പോലെ ഒരവസ്ഥ അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ സുഖമില്ലാതെ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ ഇങ്ങനെ ഒരു തോന്നൽ മനസ്സിൽ വന്നുപോയല്ലോ എന്ന ചിന്ത അവളെ വല്ലാതെ കുറ്റബോധത്തിൽ ആഴ്ത്താൻ തുടങ്ങി. അവൾക്ക് അന്നു രാത്രി ഉറങ്ങാൻപോലും കഴിയാത്ത വിധം ആ ഭയം അവളെ ബാധിച്ചു.
22 വയസ്സുള്ള പെൺകുട്ടി. പഠനത്തിനുശേഷം ജോലിയിൽ പ്രവേശിച്ചു. അമ്മയ്ക്കും അനുജത്തിക്കും താങ്ങായി ഉള്ളത് അവളാണ്. ചെറിയ പ്രായത്തിൽ തന്നെ അവൾക്ക് അച്ഛനെ നഷ്ടമായി. അതുകൊണ്ടുതന്നെ ചെറിയ പ്രായം മുതലേ അമ്മയെയും അനുജത്തിയെയും സപ്പോർട്ട് ചെയ്യാനുള്ള മനസ്സ് അവർക്കുണ്ടായിരുന്നു.
പൊതുവേ എല്ലാ കാര്യത്തെയും ധൈര്യമായി നേരിടാനുള്ള ആത്മവിശ്വാസം അവൾക്കുണ്ട് എന്നുള്ളത് അമ്മയ്ക്കും വലിയ സമാധാനം നൽകി. ഒരുദിവസം പെട്ടെന്ന് അമ്മക്ക് വയ്യാതായി. നല്ല പനിയും പിന്നെ ശരീരത്തിൽ പലയിടത്തായി തടിച്ചു ചുവന്ന പാടുകളും. വേഗം അമ്മയെ അവൾ ആശുപത്രിയിൽ എത്തിച്ചു.
രണ്ടു ദിവസത്തിനകം പനി കുറഞ്ഞു. അമ്മയുടെ ആരോഗ്യം മെച്ചപ്പെടുന്നു എന്ന ആശ്വാസമായി. പക്ഷേ പെട്ടെന്നാണ് അമ്മയുടെ ത്വക്കിൽ ഉണ്ടായിരുന്ന ചുവന്ന പാടുകൾ കുറഞ്ഞു സുഷിരങ്ങൾ പോലെ രൂപപ്പെട്ടത് അവളുടെ ശ്രദ്ധയിൽ പെട്ടത്.
പെട്ടെന്ന് വല്ലാത്ത ഭയവും, വല്ലായ്മ തോന്നുംപോലെ, ഓക്കാനം വരുമ്പോലെ ഒരവസ്ഥ അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ സുഖമില്ലാതെ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ ഇങ്ങനെ ഒരു തോന്നൽ മനസ്സിൽ വന്നുപോയല്ലോ എന്ന ചിന്ത അവളെ വല്ലാതെ കുറ്റബോധത്തിൽ ആഴ്ത്താൻ തുടങ്ങി. അവൾക്ക് അന്നു രാത്രി ഉറങ്ങാൻപോലും കഴിയാത്ത വിധം ആ ഭയം അവളെ ബാധിച്ചു.
പിന്നീടുള്ള ദിവസങ്ങൾ അമ്മയുടെ അടുത്തേക്ക് പോകാൻ ഭയമായി. ജോലിയിൽ ശ്രദ്ധിക്കാനാവാതെ വന്നു. മനസ്സു വല്ലാതെ തളരാൻ തുടങ്ങി. അവളുടെ അടുത്ത സുഹൃത്ത് ഒരു ദിവസം അവളെ കാണാനെത്തി. അവളുടെ സങ്കടം മനസ്സിലാക്കിയ സുഹൃത്തിന്റെ സഹാത്തോടെ പിന്നീടവൾ സൈക്കോളജിസ്‌റ്റിനെ സമീപിച്ചു.
എന്താണ് ട്രിപ്പോഫോബിയ? (Trypophobia)
ചെറിയ സുഷിരങ്ങൾ- ഉദാഹരണത്തിന് സ്പോന്ജ്, സൂര്യകാന്തി പൂവിന്റെ നടുഭാഗം, തേനീച്ചക്കൂട്, സ്ട്രോബെറി, സോപ്പ് കുമിളകൾ, മാതളനാരകം എന്നിവ കാണുമ്പോൾ വല്ലാത്ത ഭയവും വല്ലായ്മയും തോന്നുന്ന അവസ്ഥയാണ് ട്രിപ്പോഫോബിയ. ഫോബിയ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് അകാരണമായ ഭയം എന്നാണ്. ഏതുതരം ഫോബിയ ഉള്ളവരിലും ഇത് ടെൻഷൻ കാരണം മനസ്സിൽ തോന്നിപ്പോകുന്ന ചിന്തകളാണ് എന്ന തിരിച്ചറിവുണ്ട് എങ്കിലും ആ ടെൻഷനെയും ചിന്തകളെയും അതിജീവിക്കാൻ സ്വയം കഴിയാതെ വരുന്നു എന്നതാണ് അവർ അനുഭവിക്കുന്ന വലിയ വെല്ലുവിളി. അതിനാൽ തന്നെ എങ്ങനെ ഭയം നിറഞ്ഞ ചിന്തകളിൽ നിന്നും ശ്രദ്ധ മാറ്റാനും സമാധാനം കണ്ടെത്താനും കഴിയും എന്ന് മനസ്സിലാക്കാൻ Cognitive Behaviour Therapy (CBT) പോലെയുള്ള മനഃശാസ്ത്ര ചികിത്സകൾ വളരെ ഗുണകരമാണ്. ടെൻഷൻ കുറയ്ക്കാൻ relaxation therapy യും പ്രയോജനപ്പെടും. ഭയം തോന്നിക്കുന്ന വസ്തുക്കളിലേക്കോ സാഹചര്യങ്ങളിലേക്കോ സാവധാനം കൊണ്ടുപോകുകയും, അവ കാണുമ്പോൾ മുൻപുണ്ടായതരം ഭയം രൂപപ്പെടാത്തവിധം ടെൻഷൻ അകലാനും systematic desensitization എന്ന രീതിയിലൂടെയും സാധിക്കും.
പലപ്പോഴും നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾ നമ്മുടെ ഒക്കെ മനസ്സുകളെ വല്ലാതെ ഭയപ്പെട്ടുത്തിയേക്കാം. എന്നാൽ നിസ്സാരം എന്ന് തള്ളിക്കളയാൻ കഴിയാത്തവിധം നിത്യജീവിതത്തെയും ജോലിയുയും വ്യക്തിബന്ധങ്ങളെയും ഇത് ബാധിക്കുന്നു എന്ന് കണ്ടാൽ ചികിത്സ തേടാൻ മടിക്കരുത്.
എഴുതിയത്:
പ്രിയ വർഗീസ്
ചീഫ് ക്ലിനിക്കൽ സൈകോളജിസ്‌റ്റ്
Breathe Mind Care
TMM- Ramanchira Road
തിരുവല്ല
For Appointments Call: 8281933323
Online/ Telephonic consultation available
www.breathemindcare.com
തലയിണ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം; എന്തുകൊണ്ടെന്ന് അറിയൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-