വെയിലേറ്റ് മുഖം വാടിയോ? ഈ ഫേസ് പാക്കുകളൊന്ന് പരീക്ഷിച്ച് നോക്കൂ
മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിലെ അധിക എണ്ണയെ പുറന്തള്ളുകയും ചെയ്യുന്നു.
ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് തക്കാളി. ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന തക്കാളി വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, കെ എന്നിവ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിലെ അധിക എണ്ണയെ പുറന്തള്ളുകയും ചെയ്യുന്നു. തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിച്ചാലോ?...
ഒന്ന്...
ഒരു തക്കാളിയുടെ പേസ്റ്റും ഒരു ടീസ്പൂൺ തേനും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. അൽപം നേരം മസാജ് ചെയ്ത ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്...
ഒരു തക്കാളിയുടെ പേസ്റ്റും അൽപം തെെരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ ഒരു ദിവസം ഈ പാക്ക് ഇടാം.
മൂന്ന്...
രണ്ട് ടേബിൾസ്പൂൺ തക്കാളി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും കരുവാളിപ്പ് അകറ്റാൻ സഹായിക്കും.
നാല്...
തക്കാളിയും പഞ്ചസാരയും പലരും എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒരു സ്ക്രബ്ബ് ആണ്. തക്കാളി പകുതി മുറിച്ച് അത് പഞ്ചസാരയിൽ മുക്കി മുഖത്ത് സ്ക്രബ്ബ് ചെയ്യുക. ഇത് മുഖത്തിന് തിളക്കം ലഭിക്കാനും അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കും.
അതിരാവിലെ വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിച്ചാൽ...