Asianet News MalayalamAsianet News Malayalam

ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു, ഫർണിച്ചർ അടിച്ചുതകർത്തു; മൂന്ന് പേർ അറസ്റ്റിൽ

വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് പറഞ്ഞു.

woman hotel owner and staff assaulted furniture destroyed three arrested in wayanad
Author
First Published May 5, 2024, 9:17 PM IST

മാനന്തവാടി: തൊണ്ടര്‍നാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തു. വെള്ളമുണ്ട സ്വദേശികളായ കുനിയില്‍ വീട്ടില്‍ അബ്ദുല്‍ ജലീല്‍ (37), ചെറിയാണ്ടി വീട്ടില്‍ ഷമീര്‍ (37),  മണിമ വീട്ടില്‍ മുത്തലിബ് (31) എന്നിവരെയാണ് തൊണ്ടര്‍നാട് പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ നാലിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരങ്ങാട് ജംഗ്ഷനിലുള്ള ഹോട്ടലില്‍ മദ്യലഹരിയില്‍ അതിക്രമിച്ചു കയറി ഹോട്ടല്‍ നടത്തിപ്പുകാരിയായ സ്ത്രീയെയും രണ്ട് ഹോട്ടല്‍ തൊഴിലാളികളെയും ആക്രമിക്കുകയും ഫര്‍ണിച്ചർ അടിച്ചു നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. 

പുതിയ 'പങ്കാളി'യെ തേടി ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ട്; ഹോട്ടലിൽ നിന്ന് തൊണ്ടിസഹിതം പൊക്കി ഡാൻസാഫ് സ്‌ക്വാഡ്

സംഘത്തിലെ ഒന്നാം പ്രതിയായ അബ്ദുള്‍ ജലീല്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തൊണ്ടര്‍നാട് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ എസ് എസ് ബൈജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ദാസന്‍, മൊയ്തു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ  ഷാജിത്, ബിജു, ജിമ്മി ജോര്‍ജ്, ലിതിന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios