ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ ജീവിതശൈലി എന്നിവ പിന്തുടരുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
എൽഡിഎൽ കൊളസ്ട്രോളിൻ്റെ ഉയർന്ന അളവ്, ഹൃദ്രോഗത്തിനും സ്ട്രോക്കിനും ഒരു പ്രധാന അപകട ഘടകമാണ്. ഇത് ധമനികളിൽ ശിലാഫലകം അടിഞ്ഞുകൂടുന്നതിനും അവയെ ഇടുങ്ങിയതാക്കുന്നതിനും സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുന്നതിനും ഇടയാക്കും. ജീവൻ അപകടപ്പെടുത്തുന്ന ഈ അവസ്ഥയെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ ജീവിതശൈലി എന്നിവ പിന്തുടരുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. റെഡ് മീറ്റിന്‍റെ ഉപയോഗവും പരമാവധി കുറയ്ക്കുക. ഒപ്പം തന്നെ മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക.
വിറ്റാമിനുകളും ധാതുക്കളും ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമാണ്. വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ്. നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇത് ഹൃദയാരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
അതുപോലെ പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. പുകവലി നിർത്തുന്നത് കൊറോണറി ധമനികൾക്ക് സംരക്ഷണം നൽകുന്ന നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കുന്നു. ഒപ്പം സ്ട്രെസും കുറയ്ക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Also read: ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പഴങ്ങള്‍