ഗര്‍ഭിണികളിലെ ടോകോഫോബിയ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് സ്ത്രീകള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. 

tokophobia in preganant ladies things you should take take care of it

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഗര്‍ഭിണിയാവുക എന്നത്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുകയും അതേപോലെ തന്നെ ഭയക്കുകയും ചെയ്യുന്ന സമയം കൂടിയാണ് ഗര്‍ഭക്കാലം. ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് സ്ത്രീകള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. 

ഗര്‍ഭിണികളുടെ ശാരീരിക-മാനിസികാരോഗ്യത്തെ കുറിച്ച് പല പഠനങ്ങളും നടക്കാറുണ്ട്. ഇതേ കുറിച്ച് വിദഗ്ദരുടെ നിര്‍ദ്ദേശങ്ങള്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ പറയുന്ന പ്രധാന കാര്യമാണ് ഗര്‍ഭിണികളില്‍ ടോകോഫോബിയ വര്‍ധിക്കുന്നുവെന്നത്. ഗര്‍ഭധാരണത്തെയും പ്രസവത്തെയുംകുറിച്ചോര്‍ത്തുള്ള അമിതമായ ഭീതിയും ഭയവുമാണ് ടോകോഫോബിയ എന്ന അവസ്ഥ. സോഷ്യല്‍ മീഡിയയിലൂടെയുളള ഭയപ്പടുത്തലാണ് കാരണം. 

ആദ്യ പ്രസവം ആകുമ്പോള്‍‌ സ്ത്രീകളില്‍‌ പല തരത്തിലുളള സംശയവും പേടിയും ഉണ്ടാകും. ഗര്‍ഭിണികള്‍ പ്രസവത്തെ കുറിച്ച് അറിയാനായി ഗൂഗിളിനെ ആശ്രയിക്കാറുണ്ട്. ഇത് കൂടുതല്‍ അപകടങ്ങള്‍ വരുത്തിവെക്കുമെന്ന് ഹള്‍ സര്‍വകലാശാലയിലെ ലെക്ചററായ കാട്രിയോണ ജോണ്‍സ് പറയുന്നു. ഗൂഗിളില്‍ നിന്നുളള വിവരങ്ങള്‍ ഗര്‍ഭിണികളില്‍ ഭയം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. 

tokophobia in preganant ladies things you should take take care of it

സംശങ്ങള്‍ ഡോക്ടറോടും കുടുംബത്തോടും ചോദിച്ചു മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. ടോകോഫോബിയ എന്ന അവസ്ഥ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തെയും ബാധിക്കും.  

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ടോകോഫോബിയ തനിയെ മാറ്റാവുന്നതേയുള്ളൂ. കുഞ്ഞിനെപ്പറ്റിയുള്ള നല്ല ചിന്തകളും സ്വപ്‌നങ്ങളുമാണ് ഈ പ്രശ്‌നം മറി കടക്കാന്‍ ആദ്യം വേണ്ടത്. ഗര്‍ഭത്തെപ്പറ്റിയും പ്രസവത്തെപ്പറ്റിയും നല്ല ധാരണകള്‍ നല്‍കുന്ന പുസ്തകള്‍ വായിക്കുവാന്‍ ശ്രമിക്കുക. ഏതു കാര്യമാണെങ്കിലും പൊസറ്റീവായി എടുത്താല്‍ പകുതി ബുദ്ധിമുട്ട് മാറിക്കിട്ടും.

ഭര്‍ത്താവിനും ടോകോഫോബിയ അകറ്റുന്നതില്‍ പ്രധാന സ്ഥാനമുണ്ട്. ഭാര്യയെ കൂടുതല്‍ സ്‌നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നത് അനാവശ്യമായ ആശങ്കകള്‍ അകറ്റാന്‍ സഹായിക്കും. തനിയെ ടോകോഫോബിയ മറി കടക്കാന്‍ പറ്റുന്നില്ലെങ്കില്‍ കൗണ്‍സിലിങ് ചെയ്യാം. 

Latest Videos
Follow Us:
Download App:
  • android
  • ios