ഈ മഴക്കാലത്ത് പാമ്പുകൾ വീടിനുള്ളിൽ കയറുന്നത് തടയാനുള്ള ചില മാർ​ഗങ്ങൾ

പാമ്പുകളെ അകറ്റി നിർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വെളുത്തുള്ളിയും സവാളയും. കാരണം, അവയിൽ 'സൾഫോണിക് ആസിഡ്' (sulfonic acid) എന്നറിയപ്പെടുന്ന ഒരു ഘടകം അടങ്ങിയിരിക്കുന്നു. 

tips to prevent snakes from entering the house during the rainy season

മഴക്കാലത്ത് രോ​ഗങ്ങളെ മാത്രമല്ല ഇഴജന്തുകളെയും ശല്യവും ഭയക്കേണ്ടതാണ്. മഴ ശക്തമാകുന്നതോടെ മാളങ്ങൾ ഇല്ലാതാകുന്നു. പിന്നീട് വീടുകളിലേക്ക് പാമ്പുകൾ എത്തുന്നത് പതിവ് കാഴ്ചയാണ്. മഴക്കാലത്ത് പാമ്പുകൾക്ക് വീടിനും പരിസരത്തും അനുകൂലമായ സാഹചര്യം നാം ഒരുക്കാതിരിക്കുകയാണ് വേണ്ടത്. പൊത്തുകൾ, മാളങ്ങൾ എന്നിവ വീടിന് സമീപത്ത് ഉണ്ടെങ്കിൽ അത് അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെയും ചപ്പുചവറുകൾ കൂട്ടിയിടാതെയും നോക്കേണ്ടത് പ്രധാനമാണ്. കാരണം അവ പാമ്പുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. മഴക്കാലത്ത് പാമ്പുകൾ വീടിനുള്ളിലേക്ക് കയറാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ...

വെളുത്തുള്ളിയും സവാളയും

പാമ്പുകളെ അകറ്റി നിർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വെളുത്തുള്ളിയും സവാളയും. കാരണം, അവയിൽ സൾഫോണിക് ആസിഡ് എന്നറിയപ്പെടുന്ന ഒരു ഘടകം (sulfonic acid) അടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയുടെയും സവാളയുടെയും ഗന്ധം പാമ്പുകളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി നീരും വെള്ളവും ചേർത്ത് വീടിന് ചുറ്റും സ്പ്രേ ചെയ്യുന്നത് പാമ്പുകളെ അകറ്റി നിർത്തുന്നതിന് സഹായിക്കും. മറ്റൊന്ന് സവാള നീര് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നതും പാമ്പുകൾ അകറ്റാൻ സഹായിക്കുന്നു.  

ചെണ്ടുമല്ലി 

പ്രാണികളെയും ഇഴജന്തുകളെയും അകറ്റി നിർത്താനുള്ള മറ്റൊരു മാർ​ഗമാണ് ചെണ്ടുമല്ലി ചെടി. ഇവ കൊതുകുകളെ അകറ്റാൻ ഉപയോഗിക്കുന്നു. ചെണ്ടുമല്ലിയിൽ നിന്നുള്ള ഗന്ധമാണ് ഇഴജന്തുക്കളെയും മൃഗങ്ങളെയും അകറ്റി നിർത്തുന്നത്. നട്ടുവളർത്താൻ എളുപ്പമുള്ള ഇവയ്ക്ക് പതിവായി സൂര്യനും ഈർപ്പമുള്ള മണ്ണും ആവശ്യമാണ്. ചെണ്ടുമല്ലി പോലുള്ള ചെടികൾ വീടിന്റെ അതിരുകളിൽ വച്ച് പിടിപ്പിക്കാവുന്നതാണ്. ഈ പൂക്കളുടെ ഗന്ധം പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നതാണ്.

ഗ്രാമ്പൂവും കറുവപ്പട്ടയും

ഗ്രാമ്പൂവും കറുവപ്പട്ടയും എന്നിവ പാമ്പുകളെ അകറ്റുന്നതിന് സഹായിക്കുന്നു. ​ഗ്രാമ്പൂവും കറുവപ്പട്ടയും ചേർത്ത വെള്ളം വീടിന് ചുറ്റും തളിക്കുന്നതും പാമ്പുകളെ അകറ്റി നിർത്തുന്നു. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ വെള്ളം സ്പ്രേ ചെയ്യുന്നത് പാമ്പുകളുടെ ശല്യം അകറ്റുന്നു. 

ഈ മഴക്കാലത്ത് പാമ്പുകൾ വീട്ടിൽ കയറാതെ നോക്കാം ; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios