ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം എളുപ്പം കുറയ്ക്കാം
ശരീരത്തിന്‍റെ അധിക ഭാരം ഒഴിവാക്കുക എന്നത് തീർച്ചയായും നല്ലതാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ടിപ്സുകൾ പരിചയപ്പെടാം...
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? നിരവധി ആളുകളെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണം ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങൾ, ഉയർന്ന കൊളസ്ട്രോൾ എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാൽ, ശരീരത്തിന്‍റെ അധിക ഭാരം ഒഴിവാക്കുക എന്നത് തീർച്ചയായും നല്ലതാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ടിപ്സുകൾ പരിചയപ്പെടാം...
ഒന്ന്...
കാർബോഹൈഡ്രേറ്റുകളുടെ ഉപയോഗം കുറയ്ക്കുക എന്നുള്ളതാണ് ഭാരം കുറയ്ക്കാൻ പ്രധാനമായി നാം ശ്രദ്ധിക്കേണ്ടത്. മധുരമുള്ള പാനീയങ്ങൾ, മധുരപലഹാരങ്ങൾ, പാസ്ത, റൊട്ടി, ബിസ്കറ്റ്, എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
രണ്ട്...
തലേ ദിവസം രാത്രി ഉലുവ വെള്ളത്തിൽ കുതിർക്കാനിടുക. ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവയിട്ട ഈ വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
മൂന്ന്...
നിരവധി രോഗങ്ങൾക്ക് ആയുർവേദം ശുപാർശ ചെയ്യുന്ന ഒരു പ്രതിവിധിയാണ് ത്രിഫല. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറയ്ക്കാൻ പ്രത്യേകിച്ചും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ത്രിഫല ഫലപ്രദമാണ്. ത്രിഫല ഉൾപ്പെടുത്തിക്കൊണ്ട് ഒരു മികച്ച ഡയറ്റ് പ്ലാൻ തയ്യാറാക്കിയാൽ വളരെ വേഗം തന്നെ ഭാരം കുറയുന്നത് കാണാം.
നാല്...
ഉണങ്ങിയ ഇഞ്ചി ആയുർവേദ മരുന്നാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് നിരവധി രോഗങ്ങൾ ഒഴിവാക്കാം. ഇത് കൊഴുപ്പ് കൊഴുപ്പ് കുറയ്ക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഉണങ്ങിയ ഇഞ്ചി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
അഞ്ച്...
ചെറു ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിക്കാൻ ഇത് വളരെ പ്രയോജനകരമാണ്. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുൻപ് രണ്ട് ഗ്ളാസ് ചൂടുവെള്ളം കുടിക്കുന്നത് അമിതഭക്ഷണം ഒഴിവാക്കാനും അതുവഴി കൂടുതൽ കലോറി എടുക്കുന്നത് കുറയ്ക്കാനും അങ്ങനെ ഭാരം നിയന്ത്രിക്കാനും സഹായിക്കും.
ആറ്...
ഭക്ഷണം ചവച്ചരച്ച് കഴിക്കുകയാണെങ്കില്‍ അമിതാഹാരം കുറയ്ക്കുവാന്‍ കഴിയും. ആവശ്യത്തിനുള്ള ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ.