യാത്രയ്ക്കിടെ ഛർദ്ദി ഉണ്ടാകാറുണ്ടോ? എങ്കിൽ ചെയ്യേണ്ടത്...

പെരുംജീരകം ഛർദ്ദി മാറ്റുന്നതിന് സഹായിക്കുന്ന ചേരുകയാണ്. വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ ഒഴിവാക്കുകയും ശരീരഭാരം കുറയ്ക്കുകയും ആർത്തവ വേദന ഒഴിവാക്കുകയും ചെയ്യുന്നതിന് പെരുംജീരകം സഹായിക്കും. 
 

this ingredient can cure travel sickness

ഒരു യാത്ര പോകാൻ ഒരുങ്ങുമ്പോൾ പലരെയും അലട്ടുന്ന പ്രശ്നമാണ് ഛർദ്ദി. ട്രാവൽ സിക്‌നസ്, മോഷൻ സിക്‌നസ് ‍എന്നിങ്ങനെയുള്ള പേരുകളിലൊക്കെ പറയാറുണ്ട്. യാത്രയ്ക്കിടെ ഛർദ്ദി അകറ്റുന്നതിന് ​ഗുളിക കഴിക്കാറുണ്ടല്ലോ. എന്നാൽ ഇനി മുതൽ ​ഗുളിക ഒഴിവാക്കി മറ്റൊന്ന് കഴിക്കാം. വീട്ടിലുള്ള ഒരു ചേരുവക ഉപയോ​ഗിച്ച് തന്നെ യാത്രയ്ക്കിടെയുള്ള ഛർദ്ദി അകറ്റാനാകും. 

പെരുംജീരകം ഛർദ്ദി മാറ്റുന്നതിന് സഹായിക്കുന്ന ചേരുകയാണ്. വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ ഒഴിവാക്കുകയും ശരീരഭാരം കുറയ്ക്കുകയും ആർത്തവ വേദന ഒഴിവാക്കുകയും ചെയ്യുന്നതിന് പെരുംജീരകം സഹായിക്കും. 

പെരുംജീരകത്തിന് ആൻ്റി-മോഷൻ സിക്‌നെസ് ബയോ ആക്റ്റീവ് കെമിക്കൽ സുംയക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പെരുംജീരകം വിത്തിൽ അനെത്തോൾ പോലെയുള്ള അവശ്യ എണ്ണകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്കാനം തടയുക ചെയ്യുന്നതായി പോഷകാഹാര വിദഗ്ധൻ ധൃതി ജെയിൻ പറയുന്നു.

യാത്ര പോകുന്നതിന് അരമണിക്കൂർ മുമ്പ് തന്നെ അൽപം പെരുഞ്ചീരകം ചവച്ചരച്ച് കഴിക്കുകയോ അല്ലെങ്കിൽ പെരുഞ്ചീരക ചായ കുടിക്കുകയോ ചെയ്യുന്നത് വേഗത്തിലുള്ള ആശ്വാസം നൽകുകയും ഛർദ്ദിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യും. 

പെരുംജീരക ചായ തയ്യാറാക്കുന്ന വിധം

ഒരു സ്പൂൺ പെരുംജീരകം, 1 കപ്പ് വെള്ളം, അൽപം തേൻ എന്നിവയാണ് വേണ്ട ചേരുവകൾ.  ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ച് കഴിഞ്ഞാൽ പെരുംജീരകം ചേർക്കുക. ശേഷം അൽപം തേൻ ചേർക്കുക. ശേഷം ചൂടോടെ കുടിക്കുക. പെരുംജീരക ചായ തയ്യാർ.

ശരീരഭാരം കുറയ്ക്കും, കണ്ണുകളെ സംരക്ഷിക്കും ; അറിയാം പപ്പായ കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios