Covid 19 : 'കൊവിഡ് കാലത്ത് വര്‍ധിച്ചുവന്ന മറ്റൊരു ആരോഗ്യപ്രശ്‌നം...'

ആരോഗ്യപരമായ ഭീഷണികള്‍ക്ക് പുറമെ സാമൂഹികമായതും സാമ്പത്തികമായതും മാനസികമായതുമായ പ്രതിസന്ധികള്‍ ഒട്ടേറെ നാം നേരിട്ടു. ഇപ്പോഴും കൊവിഡ് സൃഷ്ടിച്ച ദുരിതങ്ങളില്‍ നിന്ന് നാം കരകയറിയിട്ടില്ല

the number people with hypertension increased during pandemic

കൊവിഡ് 19ന്റെ ( Covid 19 ) വരവോടുകൂടി നമ്മുടെയെല്ലാം ജീവിതം ആകെ മാറിമറിഞ്ഞു. മിക്കവരുടെയും ജോലി വീട്ടില്‍ നിന്ന് തന്നെയായി ( Work From Home ). വിദ്യാര്‍ത്ഥികളാണെങ്കില്‍ അവര്‍ വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായി പഠനം നടത്തുന്ന രീതിയിലേക്ക് മാറി. വലിയൊരു വിഭാഗം പേര്‍ക്കും ഉപജീവനമാര്‍ഗം നഷ്ടമായി, അല്ലെങ്കില്‍ സാരമായ ക്ഷീണം നേരിട്ടു. 

ആരോഗ്യപരമായ ഭീഷണികള്‍ക്ക് പുറമെ സാമൂഹികമായതും സാമ്പത്തികമായതും മാനസികമായതുമായ പ്രതിസന്ധികള്‍ ഒട്ടേറെ നാം നേരിട്ടു. ഇപ്പോഴും കൊവിഡ് സൃഷ്ടിച്ച ദുരിതങ്ങളില്‍ നിന്ന് നാം കരകയറിയിട്ടില്ല. 

ഈ സാഹചര്യത്തില്‍ കൊവിഡ് നമ്മെ ഏതെല്ലാം തരത്തില്‍ ബാധിച്ചുവെന്നതില്‍ വിവിധ രാജ്യങ്ങളില്‍ ഗവേഷകര്‍ ചേര്‍ന്ന് പല പഠനങ്ങളും നടത്തിവരികയാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം 'സര്‍ക്കുലേഷന്‍' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം കൊവിഡ് കാലത്ത് ബിപി, അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നേരിടുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചതായാണ് പറയുന്നത്. 

യുഎസില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേരെയാണ് പഠനത്തിനായി വിനിയോഗിച്ചതത്രേ. കൊവിഡിന് മുമ്പുള്ള ഇവരുടെ ആരോഗ്യാവസ്ഥയും അതിന് ശേഷമുള്ളതും താരതമ്യപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിട്ടുള്ളത്. 

the number people with hypertension increased during pandemic

നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും, രക്തസമ്മര്‍ദ്ദം ഉയരുന്നത് അത്ര നിസാരമായ ഒരവസ്ഥയല്ല. ഇത് നേരിട്ട് ബാധിക്കുക ഹൃദയത്തെയാണ്. ഒരുപക്ഷേ ഹൃദയാഘാതം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്ക് നമ്മെ നയിക്കാന്‍ ബിപിക്ക് കഴിയും. അതുപോലെ തന്നെ കൊവിഡിന്റെ കാര്യത്തിലേക്ക് വന്നാല്‍ രോഗം എളുപ്പത്തില്‍ പിടിപെടാനും തീവ്രമാകാനുമെല്ലാമുള്ള സാധ്യത ബിപിയുള്ളവരില്‍ ഏറെയാണ്. 

പ്രധാനമായും കൊവിഡ് കാലത്തുണ്ടായ ജീവിതരീതികളിലെ മാറ്റങ്ങളാണ് ഇത്തരത്തില്‍ ബിപി രോഗികള്‍ വര്‍ധിക്കാനിടയാക്കിയതെന്നാണ് പഠനം മുന്‍നിര്‍ത്തി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ കൊവിഡ് കാലത്ത് ആളുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ആശുപത്രികളിലെത്തുന്നത് വളരെയധികം കുറഞ്ഞുവെന്നും ഇതിന്റെ ഫലമായി ബിപി, അടക്കം പല പ്രശ്‌നങ്ങളും കൂടുതല്‍ പേരില്‍ ആഴത്തില്‍ പിടിപെട്ടുവെന്നും ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

'ബിപി മാത്രമല്ല പ്രമേഹം പോലുള്ള അസുഖങ്ങള്‍, അതുപോലെ തന്നെ മാനസികരോഗങ്ങള്‍, അസ്വസ്ഥതകള്‍ എല്ലാം കൊവിഡ് കാലത്ത് വര്‍ധിച്ചിട്ടുണ്ട്. ബിപി രോഗികളിലാണെങ്കില്‍ രോഗപ്രതിരോധ ശേഷി കുറവായിരിക്കുമെന്നതിനാല്‍ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനും ഇവര്‍ക്ക് സാധിക്കില്ല. ഇത് ഇരട്ടി പ്രഹരമാണ് സൃഷ്ടിക്കുക. പ്രമേഹത്തിന്റെ കാര്യത്തിലും ഈ പ്രശ്‌നങ്ങളുണ്ടാകാം...'- മുംബൈയില്‍ നിന്നുള്ള കണ്‍സള്‍ട്ടിംഗ് ചെസ്റ്റ് ഫിസീഷ്യന്‍ ഡോ. സുലൈമാന്‍ ലദാനി പറയുന്നു. 

the number people with hypertension increased during pandemic

വീട്ടില്‍ തന്നെ തുടര്‍ച്ചയായി ഇരിക്കുക, വ്യായാമമില്ലാത്ത ജീവിതരീതി, ഭക്ഷണത്തില്‍ ക്രമമില്ലായ്ക, അനാരോഗ്യകരമായ ഭക്ഷണം അമിതമായി കഴിക്കുക, അസുഖങ്ങളെ ചൊല്ലിയും ആകെയുമുള്ള ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നീ ഘടകങ്ങളെല്ലാം തന്നെ കൊവിഡ് കാലത്ത് ബിപി രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലേക്ക് നയിച്ചതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ വ്യായാമം പതിവാക്കല്‍, ആരോഗ്യകരമായ ഡയറ്റ് ശീലമാക്കല്‍ അതുപോലെ സമ്മര്‍ദ്ദങ്ങളകറ്റാനുള്ള ഉപാധികള്‍ തേടല്‍ എല്ലാം നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- പാരസെറ്റമോള്‍ പതിവായി കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

Latest Videos
Follow Us:
Download App:
  • android
  • ios