പിസിഒഡി അലട്ടുന്നുണ്ടോ; ഈ നാല് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
ഓവുലേഷൻ അഥവാ അണ്ഡവിസർജനം പാതി വഴിയിൽ നിന്ന് പോകുന്നത് മൂലം അണ്ഡാശയത്തിൽ മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണ് ' പോളിസിസ്റ്റിക് ഓവറി സിൻഡ്രോം' . സ്ത്രീകളിലെ വന്ധ്യതയുടെ ഒരു പ്രധാന കാരണമാണ് പിസിഒഡി.
'ഓവുലേഷൻ ' അഥവാ അണ്ഡവിസർജനം പാതി വഴിയിൽ നിന്ന് പോകുന്നത് മൂലം അണ്ഡാശയത്തിൽ മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണ് ' പോളിസിസ്റ്റിക് ഓവറി സിൻഡ്രോം' ( polycystic ovary syndrome ). സ്ത്രീകളിലെ വന്ധ്യതയുടെ ഒരു പ്രധാന കാരണമാണ് പിസിഒഡി. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭാശയത്തില്‍ ഉണ്ടാകാവുന്ന അര്‍ബുദം എന്നിവ ഈ രോഗത്തിന്റെ സങ്കീര്‍ണ്ണതകളാണ്. പിസിഒഡി അലട്ടുന്ന സ്ത്രീകൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ഒന്ന്...
ഫ്ളാക്സ് വിത്തുകൾക്ക് പിസിഒഡിയും പിസിഒഎസും ബന്ധപ്പെട്ട പാർശ്വഫലങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരത്തിൽ ഈസ്ട്രജൻ (estrogen) ഉൽപാദനം നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കും. 'ലിഗ്നാൻ' ( lignan) എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഫ്ളാക്സ് വിത്തുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്ളാക്സ് വിത്ത് പതിവായി കഴിക്കുന്നത് ആർത്തവചക്രം സുഗമമാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
രണ്ട്...
മഗ്നീഷ്യം വളരെയധികം സമ്പന്നമായ മത്തങ്ങക്കുരു ആർത്തവ സമയത്തെ അമിതരക്തസ്രാവം കുറയ്ക്കാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന 'ബീറ്റാ-സിറ്റോസ്റ്റെറോൾ' (beta-sitosterol) എന്ന എൻസൈം അടങ്ങിയിരിക്കുന്നതിനാൽ ഇത് പിസിഒഡിയുമായി പോരാടുന്ന ഏജന്റ് എന്നും അറിയപ്പെടുന്നു. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ നൽകുന്നു.
മൂന്ന്...
ശരീരത്തിലെ ഹോർമോൺ ബാലൻസ് നിയന്ത്രിക്കുന്ന നിരവധി എൻസൈമുകളും സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. വിത്തുകളിലെ എൻസൈമുകൾക്ക് ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവയുടെ ഉത്പാദനം സന്തുലിതമാക്കാൻ സഹായിക്കുന്നു. വിത്തുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 പ്രോട്ടീനും മെറ്റബോളിസവും സമന്വയിപ്പിക്കാനും ശരീര സന്തുലിതാവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
നാല്...
പിസിഒഡി ഉള്ള മിക്ക സ്ത്രീകളും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നു. അത് കൊണ്ട് തന്നെ വിറ്റാമിൻ ഡിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവചക്രത്തെ നിയന്ത്രിക്കാൻ സഹായിക്കും.
കരളിന്‍റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട നാല് സിംപിള്‍ കാര്യങ്ങള്‍...