'ശരീരം തരുന്ന മുന്നറിയിപ്പുകള്‍ കേള്‍ക്കാം'; ക്യാന്‍സറിനോട് പൊരുതിജയിച്ച നടി സോണാലി പറയുന്നു...

അർബുദരോഗത്തോട് പൊരുതിജയിച്ച ബോളിവുഡ് നടി സോണാലി ബിന്ദ്ര തന്‍റെ അതിജീവനത്തെക്കുറിച്ച് പല തവണ  മനസ്സ് തുറന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച്  സോണാലി  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആരുടെയും ഹൃദയത്തെ കീഴടക്കുന്നതാണ്.

sonali bendre open up about  her cancer survival story

അർബുദരോഗത്തോട് പൊരുതിജയിച്ച ബോളിവുഡ് നടി സോണാലി ബിന്ദ്ര തന്‍റെ അതിജീവനത്തെക്കുറിച്ച് പല തവണ  മനസ്സ് തുറന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച്  സോണാലി  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആരുടെയും ഹൃദയത്തെ കീഴടക്കുന്നതാണ്. നാല്‍പത്തഞ്ചുകാരിയായ താന്‍ എങ്ങനെയാണ് ക്യാന്‍സറിനോട് പൊരാടിയതെന്നും വിജയിച്ചതെന്നും സൊണാലി ആ വീഡിയോയിലൂടെ പറയുന്നു.

2018 ലാണ് സോണാലി ക്യാന്‍സര്‍ ബാധിതയാവുന്നത്. ക്യാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ ജീവിതം എങ്ങനെ മാറി മറിഞ്ഞെന്നും സൊണാലി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു. 'നമ്മള്‍ ഒരു തുരങ്കത്തില്‍ പെട്ടുപോയാല്‍ അതിനപ്പുറത്ത് വെളിച്ചം കണ്ടെത്തുന്നതുവരെ ക്ഷമയോടെ നടക്കില്ലേ.. അതുപോലെയാണ് ക്യാന്‍സര്‍ രോഗകാലം' - സോണാലി പറയുന്നു. നമ്മളെ കീഴടക്കാന്‍ ഒരിക്കലും ക്യാന്‍സറിനെ അനുവദിക്കരുതെന്നും സോണാലി  മുന്നറിയിപ്പ് നല്‍കുന്നു.

'ശ്രദ്ധിക്കാം, ശരീരം തരുന്ന മുന്നറിയിപ്പുകള്‍ കേള്‍ക്കാം, പരിശോധനകള്‍ മുടക്കരുത്, നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാണ്'- പോസ്റ്റിന്റെ ക്യാപ്ഷന്‍ സോണാലി നല്‍കിയത് ഇങ്ങനെയാണ്.  

 

 

 'മാറ്റങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്, ഈ രണ്ട് വര്‍ഷങ്ങള്‍ എന്നെ  പഠിപ്പിച്ചത് നിരവധിപാഠങ്ങളാണ്. തുരങ്കത്തിനപ്പുറത്തെ വെളിച്ചം തിരയാനുള്ള ക്ഷമ ഞാന്‍ പഠിച്ചു. ഞാന്‍ ആരാണെന്നും എത്ര പ്രധാനപ്പെട്ടയാളാണെന്നും തിരിച്ചറിഞ്ഞു. അതുകൊണ്ട് നമ്മള്‍ തിരിച്ചറിയണം ക്യാന്‍സര്‍ അല്ല നമ്മുടെ ജീവിതം തീരുമാനിക്കുന്നത് എന്ന്'- സോണാലി മനസ്സുതുറന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios